Image

ലോകത്ത് കൊവിഡ് ബാധിതര്‍ 1.97 കോടി; മരണം 7.27 ലക്ഷം; രോഗബാധിതരില്‍ അഞ്ചാം ദിവസവും ഇന്ത്യ തന്നെ മുന്നില്‍

Published on 08 August, 2020
ലോകത്ത് കൊവിഡ് ബാധിതര്‍ 1.97 കോടി; മരണം 7.27 ലക്ഷം; രോഗബാധിതരില്‍ അഞ്ചാം ദിവസവും ഇന്ത്യ തന്നെ മുന്നില്‍

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19,703,166 ആയി. 727,031 പേര്‍ ഇതിനകംതന്നെ മരണമടഞ്ഞു. 12,643,677 പേര്‍ രോഗമുക്തരായപ്പോള്‍, 6,332,458 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 170,634 പേര്‍ പുതുതായി രോഗികളായി 3,847പേര്‍ കൂടി മരണമടഞ്ഞു. 

രോഗബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യ തന്നെയാണ്  മുന്നില്‍. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു. 

അമേരിക്കയില്‍ ഈ മണിക്കൂറുകളില്‍ വരെ 5,120,970(+25,446) പേര്‍ രോഗികളും 64,577(+483) പേര്‍ മരണമടമടയുകയും ചെയ്തു. ബ്രസീലില്‍ 2,988,796(+21,732) പേര്‍ രോഗികളായപ്പോള്‍ 100,240(+538) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 2,152,020(+65,156) രോഗികളും 43,453 (+875) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 

റഷ്യയില്‍ 882,347 (+5,212) രോഗികളുണ്ട്. 14,854(+129) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 545,476 രോഗികളും 9,909 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോയില്‍ ഇത് 469,407(+6,717)വും 51,311(+794)മാണ്. പെറുവില്‍ 463,875 പേര്‍ രോഗികളായപ്പോള്‍ 20,649 പേര്‍ മരിച്ചുകഴിഞ്ഞു. 

ചിലിയില്‍ 371,023(+2,198) രോഗികളുണ്ട്. 10,011(+53)ആണ് മരണസംഖ്യ. തൊട്ടുപിന്നിലുള്ള കൊളംബിയയില്‍ 367,196 ആണ് രോഗികളുടെ എണ്ണം 12,250 പേര്‍ മരിച്ചുകഴിഞ്ഞു. സ്‌പെയിനില്‍ 361,442രോഗബാധിതരും 28,503 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക