1200 ഡോളര്‍ ചെക്ക് ഇല്ല; തൊഴിലില്ലായ്മ വേതനത്തിനൊപ്പം 300 ഡോളര്‍ കൂടി മാത്രം
AMERICA
08-Aug-2020
AMERICA
08-Aug-2020

ന്യു യോര്‍ക്ക്: ജനത്തിന്ന് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും ജനത്തെ സഹായിക്കാനുള്ള പദ്ധതിയില്‍ ഏകപക്ഷീയയമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പു വച്ചു. റിപ്പബ്ലിക്കന്‍-ഡമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് സ്വയം ഉത്തരവിറക്കിയത്.
ഇതനുസരിച്ച് തൊഴിലില്ലായ്മ വേതനത്തിന് പുറമെ ആഴ്ചയില്‍ 300 ഡോളര്‍ കൂടി കിട്ടും. സ്റ്റേറ്റുകള്‍ക്ക് വേണമെങ്കില്‍ 100 ഡോളര്‍ കൂടി കൊടുക്കാമെന്ന് പ്രസിഡന്‍ണ്ട് പറഞ്ഞു. കഴിഞ്ഞ മാസം വരെ തൊഴിലില്ലായ്മ വേതനത്തിന് പുറമെ ഫെഡറല്‍ സഹായമായി ആഴ്ചയില്‍ 600 ഡോളര്‍ കൂടിയാണ് നല്‍കിയിരുന്നത്. എന്നാല്‍ കൂടുതല്‍ പണം കിട്ടുന്നതിനാല്‍ പലരും ജോലിക്ക് വരുന്നില്ല എന്ന് കാണിച്ച് അത് കുറയ്ക്കണമെന്ന് റിപ്പബ്ലിക്കന്‍ പക്ഷം നിലപാടെടുത്തു. തുക കുറേക്കരുതെന്ന് ഡമോക്രാറ്റുകളും.
കഴിഞ്ഞ തവണത്തെ 3 ട്രില്യണ്‍ സ്റ്റിമുലസ് പാക്കേജ് പ്രകാരം ഒരു വ്യക്തിക്ക് 1200 ഡോളര്‍ വീതം കിട്ടിയിരുന്നു. പക്ഷെ പ്രസിഡന്റിന്റെ ഉത്തരവില്‍ അതിനു വകുപ്പില്ല.
എന്നാല്‍ വാടക കൊടുക്കാത്തതിന് വാടകക്കാരെ ഇറക്കി വിടുന്നത് ഏതാനും മാസത്തേക്ക് കൂടി പ്രസിഡന്റിന്റെ ഉത്തരവില്‍ നിരോധിച്ചിട്ടുണ്ട്. സ്റ്റുഡന്റ് ലോണ്‍ തിരിച്ചടവിനും ഇളവുണ്ട്.
100,000 വരെ ശമ്പളം കിട്ടുന്നവര്‍ക്ക് പേ റോള്‍ ടാക്‌സ് ഇളവും അനുവദിച്ചു. ഇതിനെ രണ്ട് കക്ഷികളും അംഗീകരിക്കുന്നില്ല. ഇത് കൊണ്ട് സമ്പദ് രംഗത്തിനു മെച്ചമില്ല എന്നാണു വാദം.
ന്യു ജേഴ്സിയില്‍ ബെഡ്മിന്‍സ്റ്ററില്‍ ഗോള്‍ഫ് ക്ലബില്‍ ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നത്. ഡമോക്രാറ്റുകല്‍ ഇലക്ഷന്‍ വിജയം തട്ടിയെടുക്കാന്‍ സ്റ്റിമുലസ് പ്രോഗ്രാം ഉപയോഗപ്പെടുത്തുകയാണെന്നു ട്രമ്പ് പറഞ്ഞു. വര്‍ഷങ്ങളായി കാര്യക്ഷമതയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റുകള്‍ക്ക് പണം നല്കണമെന്നാണവര്‍ വാദിക്കുന്നത്. അത് പോലെ തപാല്‍ വോട്ട് വഴി ഇലക്ഷന്‍ വിജയം തട്ടിയെടുക്കാനും അവര്‍ ശ്രമിക്കുന്നു-ട്രമ്പ് ആക്ഷേപിച്ചു.
പക്ഷെ പണംസംബന്ധിച്ച നിയമനിര്‍മാണം കൊണ്‍ഗ്രസിന്റെ അവകാശമാണ്. പ്രസിഡന്റിന് അതിനു അധികാരമുണ്ടോ എന്ന് സംശയം. അതിനാല്‍ ഉത്തരവ് കോടതി കയറുമെന്നുറപ്പ്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments