Image

ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് കൂടുതല്‍ മഹാരാഷ്ട്രയില്‍

Published on 08 August, 2020
ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് കൂടുതല്‍ മഹാരാഷ്ട്രയില്‍
മുംബൈ:  മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം, വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ദേശീയ ശരാശരി(7%) യെക്കാള്‍ മൂന്നിരട്ടിയാണ് (21%) ഇവിടെ ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ്. സംസ്ഥാനത്ത് ഇന്നലെ 275 മരണം; ആകെ മരണം 17,367. പുതുതായി 12,822 പേര്‍ കൂടി പോസിറ്റീവ്.

നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്നതുള്‍പ്പെടെ തമിഴ്‌നാട്ടില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ 5,883 പേര്‍ക്കാണു കോവിഡ്, മരണം 118. മൊത്തം മരണം 4,808. കോയമ്പത്തൂരില്‍ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കര്‍ണാടകയില്‍ ഇന്നലെ 7,178 പേര്‍ പോസിറ്റീവ്; മരണം 93. ആകെ മരണം 3,091. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത 3000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് അയച്ച് സര്‍ക്കാര്‍. വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള 7 ദിവസ നിര്‍ബന്ധിത പൊതു ക്വാറന്റീന്‍ കര്‍ണാടക ഒഴിവാക്കി. ഇനി 14 ദിവസം ഹോം ക്വാറന്റീന്‍ മതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക