Image

മലയാള സീരിയല്‍ രംഗത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മധു മോഹന്‍

Published on 10 August, 2020
മലയാള സീരിയല്‍ രംഗത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മധു മോഹന്‍

ടെലിസീരിയലുകളിലെ മിന്നും താരമായിരുന്നു ഒരു കാലത്ത് മധു മോഹന്‍. 'സീരിയല്‍ മമ്മൂട്ടി', 'സീരിയല്‍ ഭീഷ്‌മര്‍' എന്നൊക്കെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 32 വര്‍ഷം മുമ്ബ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ‌്ത മാനസി എന്ന സീരിയലിലെ സുദര്‍ശന്‍ എന്ന നായകന്റെ പതിവ് പുഞ്ചിരി മധുമോഹന്റെ മുഖത്ത് ഇപ്പോഴും മായാതെയുണ്ട്. 2800 എപ്പിസോഡുകളിലാണ് മധുമോഹന്റെ സീരിയല്‍ ജീവിതം.


ഇത്രയും നാള്‍ എവിടെയായിരുന്നുവെന്നും, മലയാളത്തിലേക്ക് എന്ന് തിരിച്ചുവരുമെന്നുമൊക്കെയുള്ള മലയാളിപ്രേക്ഷകരുടെ വര്‍ഷങ്ങളായുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് മധു മോഹന്‍. കേരളകൗമുദി ഫ്ളാഷ് മൂവിസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

മലയാളി വീട്ടമ്മമാരോട് എനിക്ക് എന്നും സ്‌നേഹവും ബഹുമാനവുമാണ്. 


ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് എനിക്ക് സീരിയല്‍ ചെയ്യാന്‍ കഴിയില്ല. അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയല്‍ നിര്‍മ്മാണം നിറുത്തിയ ശേഷം ഐ.ടി കമ്ബനി ആരംഭിച്ചു. എന്നാല്‍ തമിഴില്‍ വിജയ് ടിവിയില്‍ 'നാം ഇരുവര്‍ നമുക്ക് ഇരുവര്‍', സീ തമിഴില്‍ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്നീ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.


കാണാറുണ്ടെങ്കിലും മലയാളം സീരിയലുകള്‍ സംതൃപ്‌തി നല്‍കാറില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. എന്നാല്‍ മറ്റു ഭാഷകളിലെ സീരിയലുകള്‍ ഇത്തരം പോരായ്‌മ നേരിടുന്നില്ല. 


അവിഹിത ബന്ധത്തിന്റെ കഥാതന്തു എന്റെ ഒരു സീരിയലിനും പ്രമേയമായില്ല. ഇന്ന് എല്ലാ സീരിയലിനും ഇതാണ് പ്രമേയം. അന്ന് ദൂരദര്‍ശന്റെ നിയന്ത്രണം പാലിച്ച്‌ സീരിയല്‍ ഒരുക്കാന്‍ സാധിച്ചു. വീണ്ടും വന്നാല്‍ എന്റെ ആശയം അതേപടി പര്‍ത്തുവാന്‍ കഴിയുമെന്ന് ഉറപ്പില്ല.

കഥയുടെ ചില ആശയം ലഭിച്ചിട്ടുണ്ട്. അതു കൃത്യമായി എത്തിയാല്‍ മലയാള സീരിയല്‍ രംഗത്തേക്ക് ഞാനും എന്റെ ജെ. ആര്‍ പ്രൊഡക്ഷന്‍സും വീണ്ടും വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക