Image

സൗദിയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; രോഗബാധിതരുടെ എണ്ണം 3 ലക്ഷം

Published on 10 August, 2020
സൗദിയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; രോഗബാധിതരുടെ എണ്ണം 3 ലക്ഷം
റിയാദ് : സൗദി അറേബ്യയിലെ കോവിഡ് സ്ഥിരീകരണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതില്‍ ആരോഗ്യ വകുപ്പ് ആശങ്ക രേഖപ്പെടുത്തുകയും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഞായറാഴ്ച 1,428 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. തലസ്ഥാന നഗരിയായ റിയാദിലടക്കം പുതിയ രോഗബാധിതര്‍ വര്‍ദ്ധിക്കാനുള്ള കാരണം ജനങ്ങള്‍ മുന്നറിയിപ്പുകള്‍ വകവെക്കാതെ മാളുകളിലും മാര്‍ക്കറ്റുകളിലും കൂടുതലായി ഒത്തുകൂടുന്നതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച 37 പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ കോവിഡ് മരണം 3,167 ആയതായും ആരോഗ്യ വകുപ്പ്.അറിയിച്ചു. രണ്ടര ലക്ഷം കടന്ന രോഗമുക്തി രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 33,484 ആയി കുറച്ചു. ഇതില്‍ 1,816 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഞായറാഴ്ച മരണപ്പെട്ടവരില്‍ 12 പേര്‍ ഹൊഫുഫിലും 9 പേര്‍ റിയാദിലുമാണ്. പുതുതായി 60,846 കൊവിഡ് ടെസ്റ്റുകള്‍ കൂടി രാജ്യത്ത് നടന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക