Image

കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം ചെയ്തു

Published on 10 August, 2020
  കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം ചെയ്തു

ദുബായ്: ദുബായ് കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കെടുതിയില്‍ തളങ്കര കുന്നില്‍ ജിഎംഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം ചെയ്തു .

ദുബായ് കെഎംസിസി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കെടുതിയില്‍ തളങ്കര കുന്നില്‍ ജിഎല്‍പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ വിതരണം
മുസ് ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല കാസര്‍ഗോഡ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിന്‍ നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ ഫര്‍സാന ഹസൈന്‍ , നസീറ ഇസ്മായില്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിദ്ദീഖ്, ദുബായ് കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ നേതാക്കളായ ഗഫൂര്‍ ഊദ് , ഹസന്‍ പതിക്കുന്നില്‍ , മുഹമ്മദ് ഖാസിയാറകം ,എംഎസ്എഫ് ജില്ലാ നേതാക്കളായ അനസ് എതിര്‍ത്തോട് , ഇര്‍ഷാദ് മൊഗ്രാല്‍ , അസറുദ്ദീന്‍ മണിയനോടി, റഫീഖ് വിദ്യാനഗര്‍ , യൂത്ത് ലീഗ് നേതാക്കളായ അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി , നൗഫല്‍ തായല്‍ ,അനസ് കണ്ടത്തില്‍, ശിഹാബ് ഊദ്, ഇബ്രാഹിം ഖാസിയാറകം, ഹസന്‍ കടവത്, ഹനീഫ് ദീനാര്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക