Image

നിര്‍മ്മാതാവ് വി സ്വാമിനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 10 August, 2020
നിര്‍മ്മാതാവ് വി സ്വാമിനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ : തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെയാണ് മരണം. സംവിധായകന്‍ പൊന്റാം, ശന്തനു ഭാഗ്യരാജ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

ഭാര്യ ലളിത. അശോക്, അശ്വിന്‍ എന്നിവരാണ് മക്കള്‍. അശ്വിന്‍ (കുംകി അശ്വിന്‍) തമിഴ് സിനിമാനടനാണ്. ലോക്ഡൗണിനിടെയാണ് അശ്വിന്‍ വിവാഹിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്‌സിന്റെ ഉടമയായിരുന്നു സ്വാമിനാഥന്‍. കെ മുരളീധരന്‍, ജി വേണുഗോപാല്‍ എന്നിവരും കമ്പനി ഉടമകളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക