Image

ബയ്റുത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവച്ചു

Published on 10 August, 2020
ബയ്റുത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവച്ചു

ബയ്റുത്ത്: ബയ്റുത്തില്‍ 160-ലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു പിന്നാലെ ഉയര്‍ന്ന ജനരോഷത്തെത്തുടര്‍ന്ന് ലെബനനിലെ  മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പോലീസുമായി ഏറ്റുമുട്ടിയിരുന്നു. തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക