Image

ജോൺ പി.ജോൺ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ; പ്രവീൺ തോമസ് ടെക്‌നിക്കൽ അഡ്വസർ

Published on 10 August, 2020
ജോൺ പി.ജോൺ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ;  പ്രവീൺ തോമസ്  ടെക്‌നിക്കൽ അഡ്വസർ
ന്യൂജേഴ്‌സി:ഫൊക്കാനയയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി. ജോണിനെ ഫൊക്കാന നാഷണൽ കമ്മിറ്റി നിയമിച്ചു.  ഫൗണ്ടേഷനിലെ മറ്റ് അംഗങ്ങളെ ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും നിയമിക്കും.  ഫൊക്കാനയുടെ ടെക്‌നിക്കൽ അഡ്വസർ  ആയി ചിക്കാഗോയിൽ നിന്നുള്ള പ്രവീൺ തോമസിനെയും നിയമിച്ചു.
 ശനിയാഴ്ച്ച  പ്രസിഡണ്ട് ജോർജി വർഗീസിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും പ്രഥമ  യോഗത്തിൽ മറ്റു ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പ്രസിഡണ്ട് ജോർജി വർഗീസ്. സെക്രട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന , ജെയ്‌ബു മാത്യു  എന്നിവർ  അറിയിച്ചു. 

കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ സീനിയർ നേതാക്കന്മാരിൽ ഒരാളായ ജോൺ പി. ജോൺ കഴിഞ്ഞ തവണത്തെ ട്രസ്റ്റി ബോർഡ് മെമ്പർ ആയിരുന്നു.  കഴിഞ്ഞ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മീറ്റയിൽ അസോസിയേറ്റ് ട്രഷറർ ആയിരുന്ന പ്രവീൺ ഫൊക്കാനയുടെ ഒരു മികച്ച യുവ സംഘാടകനാണ്.

ഫൊക്കാനയുടെ  അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്ക് യോഗത്തിൽ രൂപ രേഖ നൽകി. കോവിഡ് 19 മൂലമുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തുടർന്നും സൂം മീറ്റിംഗുകൾ വഴിയായിരിക്കും പരിപാടികൾ നടത്തുക.
 സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി നടപ്പാകാനിരിക്കുന്ന വിവിധ പരിപാടികളുടെ രൂപ രേഖ വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷാഹി സമർപ്പിച്ചു. ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കന്ന വിധം എല്ലാ റീജിയണുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിമൻസ് ഫോറം 
കമ്മിറ്റി രൂപീകരിക്കുമെന്നും കല ഷാഹി വ്യക്തമാക്കി.

  ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കന്ന വിധം എല്ലാ റീജിയണുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. ഫൊക്കാനയിലെ എല്ലാ അംഗസംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ 9 നു  നാഷണൽ കൗൺസിൽ മീറ്റിംഗ് നടത്താനും യോഗം തീരുമാനിച്ചു.
 
ഫ്ലോറിഡയിൽ അതിദാരുണമായി വധിക്കപ്പെട്ട മെറിൻ ജോയ് എന്ന യുവ നഴ്‌സിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. യോഗത്തിൽ എല്ലാ നാഷണൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

യോഗ നടപടികൾ ആരംഭിക്കും മുൻപ് മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി. ജോൺ എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ നേർന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക