Image

ശബരിമലയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് മണ്ഡലകാല ദര്‍ശനം അനുവദിക്കും

Published on 10 August, 2020
ശബരിമലയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് മണ്ഡലകാല ദര്‍ശനം അനുവദിക്കും
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. വൃശ്ചികം ഒന്നായ നവംബര്‍ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കേ തീര്‍ത്ഥാടനം നടത്താനാവൂ. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും.

തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.

കടകളുടെ ലേലം നടക്കാതെപോയാല്‍ ആ ഇനത്തില്‍ അമ്പതുകോടിയോളം രൂപയുടെ നഷ്ടവും നേരിട്ടേക്കാം. ശബരിമലയിലെ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ പരിപാലനത്തെയും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് മണ്ഡലകാല തീര്‍ത്ഥാടനത്തിന് തിരുവിതാംകര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്.

നിലയ്ക്കലില്‍ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണം. കടകളുടെ ലേലം കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക