Image

യു എസ്സിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5 മില്യൻ പിന്നിട്ടു; മരിച്ചവർ 162441

പി.പി.ചെറിയാൻ Published on 11 August, 2020
യു എസ്സിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5 മില്യൻ പിന്നിട്ടു; മരിച്ചവർ 162441
വാഷിങ്ടൺ :- ആഗസ്റ്റ് 9 ഞായറാഴ്ച ലഭ്യമായ ഏറ്റവും ഒടുവിലെ കൊറോണ വൈറസ് റിപ്പോർട്ടനുസരിച്ച് അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5 മില്യൺ (50 ലക്ഷം) കവിഞ്ഞു:
17 ദിവസത്തിനു മുമ്പ് 4 മില്യൺ ആയിരുന്നതാണ് ഇപ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അഞ്ചു മില്യൺ കവിഞ്ഞിരിക്കുന്നത്.
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയാണ് പുതിയ സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 5000603 കോവിഡ് കേസുകളും 162441 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലിഫോർണിയ , ഫ്ളോറിഡ, ടെക്സസ്സ് , ന്യൂയോർക്ക് ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവി ഡ് 19 കേസുകൾ.
ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിൽ ഇത്തരത്തിൽ സംഭവിച്ചത് യൂറോപ്പ് ഉൾപ്പെടെയുള്ള വൻ രാഷ്ട്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ അമേരിക്കൻ ഗവൺമെന്റ് പരാജയപ്പെട്ടുവോ എന്നതാണ് ഇപ്പോൾ അവർ ഉന്നയിക്കുന്ന സംശയം.
യു എസ്സിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5 മില്യൻ പിന്നിട്ടു; മരിച്ചവർ 162441
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക