തന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍സ്ററാര്‍ രജനീകാന്ത്. സിനിമയില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നാണ് അദ്ദേഹം ആരാധകരോട് വികാരഭരിതമായ ട്വീറ്റീലൂടെ അദ്ദേഹം സംവദിച്ചത്.
`` സിനിമയില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ഒപ്പം എനിക്ക് ഇത്രയും നാള് ആയുസ് നീട്ടി തന്ന ഈശ്വരനോടും. നിങ്ങള്‍ക്ക് വേണ്ടി അല്ലായിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല. '' രജനി കുറിച്ചു.
ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്.
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും രജനീകാന്തിന് ആശംസകള്‍ നേര്‍ന്നു. `ഐക്കണ്‍ ഓഫ് ഇന്ത്യന്‍ സിനിമ' എന്ന വിശേഷണത്തോടെയാണ് മോഹന്‍ ലാല്‍ രജനീകാന്തിന് ആശംസകള്‍ നേര്‍ന്നത്.
കാര്‍ത്തിക് സുബ്രരാജ് പല പ്രമുഖ വ്യക്തികളും രജനിക്ക് ആശംസകളുമായി എത്തി. 1975 ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമയിലേക്കെത്തുന്നത്.