Image

ലെസ്‌ബിയന്‍ ക്രൈംചിത്രവുമായി രാം ഗോപാല്‍ വര്‍മ്മ: നായികമാരായി നൈനയും അപ്‌സരയും

Published on 11 August, 2020
ലെസ്‌ബിയന്‍ ക്രൈംചിത്രവുമായി രാം ഗോപാല്‍ വര്‍മ്മ:  നായികമാരായി നൈനയും അപ്‌സരയും

ത്രില്ലര്‍ സിനിമകളില്‍ നിന്നും ഇറോട്ടിക്‌ ചിത്രങ്ങളിലേക്ക്‌ വഴി മാറി രാം ഗോപാല്‍ വര്‍മ്മ. പുതിയ ചിത്രം ലെസ്‌ബിയന്‍ പ്രണയകഥ ആക്ഷന്‍ ചിത്രമാണെന്നാണ്‌ രാം ഗോപാല്‍ വര്‍മ്മ പറയുന്നത്‌. ഡെയ്‌ഞ്ചറസ്‌ എന്നാണ്‌ പുതിയ ചിത്രത്തിന്റെ പേര്‌. അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. 

ലോക്ക്‌ഡൗണ്‍ കാലത്ത്‌ രാംഗോപാല്‍ വര്‍മ്മ ചിത്രീകരിക്കുന്ന ആറാമത്തെ സിനിമയാണ്‌ ഡെയ്‌ഞ്ചറസ്‌. അവരുടെ ബന്ധം പോലീസുകാരും ഗാങ്ങ്‌സ്‌റ്ററുകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ്‌ ലൈനോടെയാണ്‌ ചിത്രം എത്തുന്നത്‌. സമൂഹത്തില്‍ സത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിനു കിട്ടുന്ന അതേ ബഹുമാനവും പരിഗണനയും എല്‍ജിബിററി വിഭാഗത്തിലുളളവര്‍ തമ്മിലുള്ള പ്രണയത്തിനും കിട്ടണമെന്നും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കുന്നു. 

ചിത്രത്തിന്റെ ചൂടന്‍ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിട്ടുണ്ട്‌. തന്റെ വെബ്‌സൈറ്റായ ആര്‍ജിവി ശ്രേയാസ്‌ ആപ്പ്‌ വഴിയാണ്‌ രാം ഗോപാല്‍ വര്‍മ്മ തന്റെ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യുന്നത്‌. ഒരാള്‍ക്ക്‌ സിനിമ കാണാന്‍ നൂറു രൂപയാണ്‌ ഈടാക്കിയിരുന്നത്‌.

 ആദ്യ ചിത്രമായ ക്‌ളൈമാക്‌സിന്റെ വിജയത്തോടെ ഇത്‌ ഇരുനൂറു രൂപയാക്കി വര്‍ദ്ധിപ്പിച്ചു. രംഗീല, സര്‍ക്കാര്‍, കമ്പനി തുടങ്ങിയ മികച്ച നിലവാരത്തിലുള്ള സിനിമകളെടുത്ത രാം ഗോപാല്‍ വര്‍മ്മ ഇത്തരം ഇറോട്ടിക്‌ സിനിമകളെടുക്കുന്നതിനെതിരേ പരസ്യമായ വിമര്‍ശനവും ഉയരുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക