Image

ഫോമാ പ്രസിഡന്റ്‌, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങള്‍ ഒഴിവാക്കണം: മാപ്പ്‌, കല

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2012
ഫോമാ പ്രസിഡന്റ്‌, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങള്‍ ഒഴിവാക്കണം: മാപ്പ്‌, കല
ഫിലാഡല്‍ഫിയ: ഫോമയുടെ അടുത്ത ഭാരവാഹികളാകാനുള്ള സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റവും പ്രചാരണ കോലാഹലങ്ങളും പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമോ എന്ന്‌ ഭയപ്പെടുന്നതായും, മുന്‍പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ മത്സരങ്ങള്‍ കഴിവതും ഒഴിവാക്കി സമവായത്തിലൂടെ യോഗ്യരായ വ്യക്തികളെ അതത്‌ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കണമെന്നും ഫിലാഡല്‍ഫിയയിലെ സംഘടനകളുടെ മാപ്പിന്റേയും കലയുടേയും പ്രസിഡന്റുമാരായ അലക്‌സ്‌ അലക്‌സാണ്ടറും, കോര ഏബ്രഹാമും ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

2014 -ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ വേണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ മാപ്പും കലയുമാണ്‌. ജോര്‍ജ്‌ മാത്യുവിനെ പ്രസിഡന്റുസ്ഥാനത്തേക്കും വര്‍ഗിസ്‌ ഫിലിപ്പിനെ ട്രഷറര്‍ സ്ഥാനത്തേക്കും സംയുക്തമായി നിര്‍ദേശിച്ചിരിക്കുന്നതും ഈ സംഘടനകളാണ്‌. വരുംകാലങ്ങളില്‍ ഫോമയ്‌ക്ക്‌ വിജയകരമായ നേതൃത്വം നല്‍കുവാന്‍ പ്രാപ്‌തരും കഴിവുള്ളവരുമാണ്‌ ഇവര്‍ രണ്ടുപേരും. ഒരു കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന്‌ പ്രസിഡന്റും ട്രഷററും കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുനിന്നും ഉണ്ടാവുന്നതാണ്‌ ഉചിതം. പ്രാദേശികമായ ജനസഹകരണത്തിനും സാമ്പത്തിക സമാഹരണത്തിനും സര്‍ക്കാര്‍ സഹായങ്ങള്‍ക്കും അത്‌ അത്യന്താപേക്ഷിതവുമാണ്‌.

മാപ്പും കലയും ഓരോ സ്ഥാനങ്ങള്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതിഥേയ സംഘടനകള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഈ ആവശ്യം ഫോമയിലെ മറ്റ്‌ എല്ലാ അംഗസംഘടനകളും അംഗീകരിക്കുമെന്ന്‌ കരുതുന്നു. ജോര്‍ജ്‌ മാത്യുവിനേയും, വര്‍ഗീസ്‌ ഫിലിപ്പിനേയും ഏകകണ്‌ഠമായി എതിരില്ലാതെ തെരഞ്ഞെടുത്ത്‌ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്ലാവരും സഹായിക്കണമെന്നും അഭ്യര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നു.
ഫോമാ പ്രസിഡന്റ്‌, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങള്‍ ഒഴിവാക്കണം: മാപ്പ്‌, കല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക