Image

സാൻ ഹോസെ സെന്റ് മേരിസ് ക്നാനായ ദേവാലയത്തിൽ പരി. കന്യാ മറിയത്തിന്റെ തിരുന്നാൾ 14 , 15, 16

Published on 11 August, 2020
സാൻ ഹോസെ സെന്റ് മേരിസ് ക്നാനായ ദേവാലയത്തിൽ പരി. കന്യാ മറിയത്തിന്റെ  തിരുന്നാൾ 14 , 15, 16


സാൻ ഹോസെ സെന്റ് മേരിസ്  ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പരി. കന്യാ മറിയത്തിന്റെ  തിരുന്നാൾ 14 , 15, 16 തീയതികളിൽ  ആചരിക്കുന്നു. കോവിഡ്  കാലമായതിനാൽ ഓൺലൈനിലാണ് ശുശ്രുഷകൾ . ഇടവക സമൂഹം ഭക്തിയോടെ പരിപാടികളിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സജി പിണർകയിൽ , പ്രസുദേന്തി , കൈക്കാരൻമാരായ  ബേബി ഇടത്തിൽ, സിജോ പറപ്പള്ളിൽ, എബ്രഹാം രാമച്ചനാട്ട്  , പി ആർ ഓ  വിവിൻ ഓണശ്ശേരിൽ എന്നിവർ അറിയിച്ചു .

14 ന് വെള്ളിയാഴ്ചയും  15 ന് ശനിയാഴ്ചയും വൈകുന്നേരം 6.30. ന് ലദീഞ്ഞു, തുടർന്ന് വിശുദ്ധ കുർബാന, 16 ഞായറാഴ്ച രാവിലെ 10 .30 ന് ആഘോഷമായ വിശുദ്ധ കുർബാനയുംഉണ്ടായിരിക്കും .

www.sanjoseknanayachurch.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക