Image

'പിണറായിയല്ല, ദേവേന്ദ്രന്റെ അച്ഛന്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം, അതാണ് മാധ്യമധര്‍മം'; സൈബര്‍ ആക്രമണത്തിനെതിരെ ഉണ്ണിത്താന്‍

Published on 12 August, 2020
'പിണറായിയല്ല, ദേവേന്ദ്രന്റെ അച്ഛന്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം, അതാണ് മാധ്യമധര്‍മം'; സൈബര്‍ ആക്രമണത്തിനെതിരെ ഉണ്ണിത്താന്‍
കാസര്‍കോട്:   'പിണറായി വിജയനല്ല, ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടര്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം, അതാണ് മാധ്യമധര്‍മം'. സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വ്യാപകമായി സൈബര്‍ ആക്രമത്തിനിരയാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

'ദൈവം തെറ്റ് ചെയ്താല്‍ അതും റിപോര്‍ട്ട് ചെയ്യും എന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണ് കേരളം. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരാണ് ഇവര്‍ എന്ന് ഏഷ്യാനെറ്റിലെ വിനു, കമലേഷ്, അജയ് ഘോഷ്, മനോരമയിലെ ഷാനി, അയ്യപ്പദാസ്, നിഷ എന്നിവരുടെ ഫോട്ടോ സഹിതം ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക