Image

ബെംഗളൂരുവില്‍ കോവിഡ് പോസിറ്റീവ് അമ്മമാ൪ക്ക് ജനിച്ച 200 കുഞ്ഞുങ്ങളും നെഗറ്റീവ്

Published on 12 August, 2020
ബെംഗളൂരുവില്‍ കോവിഡ് പോസിറ്റീവ്  അമ്മമാ൪ക്ക് ജനിച്ച 200 കുഞ്ഞുങ്ങളും നെഗറ്റീവ്

രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ബെംഗളൂരുവില്‍ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങള്‍ ജനിച്ചു.

കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകള്‍ക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും കോവിഡ് നെഗറ്റീവ്. എല്ലാ 200 കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃത൪ മാധ്യമങ്ങളെ അറിയിച്ചു.

 

ചൊവ്വാഴ്ച വരെയുള്ള കണക്കനുസിച്ച്‌ സംസ്ഥാനത്ത് 1.82 ലക്ഷത്തിലധികം കേസുകളാണുള്ളത്. ഇതില്‍ 3,300 ല്‍ അധികം പേര്‍ മരണമടഞ്ഞു. 80,000 സജീവ കേസുകളുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക