Image

രാജമല പെ​ട്ടി​മു​ടി ദുരന്തത്തില്‍ മ​ര​ണ സം​ഖ്യ 55 ആ‍​യി

Published on 12 August, 2020
രാജമല പെ​ട്ടി​മു​ടി ദുരന്തത്തില്‍ മ​ര​ണ സം​ഖ്യ 55 ആ‍​യി

മൂ​ന്നാ​ര്‍: മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ രാജമലയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് മൂന്നാമത്തെ മൃതദേഹവും തെരച്ചിലില്‍ കണ്ടെത്തി. ഒരു ആണ്‍കുട്ടിയുടെ മൃതദേഹവും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്.


കന്നിയാറിന്റെ കരയില്‍ നിന്നാണ് രാവിലെ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഏറെയും കുട്ടികളെയാണ്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.


നേ​ര​ത്തെ ല​യ​ങ്ങ​ള്‍ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ല്‍. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.


എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം​വ​കു​പ്പ്, സ്കൂ​ബാ ഡൈ​വിം​ഗ് ടീം, ​റ​വ​ന്യു, ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍, ത​മി​ഴ്നാ​ട് വെ​ല്‍​ഫെ​യ​ര്‍ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് വി​വി​ധ​യി ട​ങ്ങ​ളി​ലെ തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.


പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന്ചൊ​വ്വാ​ഴ്ച തെ​ര​ച്ചി​ല്‍ വൈ​കു​ന്നേ​രം നാ​ലോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ണ്ടും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക