Image

ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്​തു; എന്‍.ഐ .എ സംഘം ദുബൈയില്‍ നിന്നും മടങ്ങി

Published on 12 August, 2020
ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്​തു; എന്‍.ഐ .എ സംഘം ദുബൈയില്‍ നിന്നും മടങ്ങി

ദുബൈ: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിലെത്തിയ എന്‍.​െഎ.എ സംഘം മൂന്നാ​ം ​പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്​തു. അബൂദബിയിലായിരുന്നു ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ ​നീണ്ട ചോദ്യം ചെയ്യലിന്​ ശേഷം സംഘം ബുധനാഴ്​ച രാവിലെ ഇന്ത്യയിലേക്ക്​ മടങ്ങി.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.​െഎ.എ സംഘത്തിന്​ ലഭിച്ചതായാണ്​ സൂചന. ഫൈസല്‍ ഫരീദി​െന്‍റ വിലാസത്തില്‍ നിന്നാണ്​ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക്​ പാഴ്​സല്‍ അയച്ചത്​. ഇതി​െന്‍റ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തി​െന്‍റ പ്രധാന ലക്ഷ്യം. സ്വപ്​ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക