Image

രാജമല ദുരന്തം: പുഴയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 55 ആയി

Published on 12 August, 2020
രാജമല ദുരന്തം: പുഴയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 55 ആയി


മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ആറാം ദിവസമായ ഇന്ന് തുടരുന്ന തിരച്ചിലില്‍ രണ്ട് കുട്ടികളുടെ അടക്കം മൂന്നു മൃതദേഹം കൂടി പുഴയില്‍ നിന്ന് കണ്ടെടുത്തു. 

ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. പുഴയുടെ തീരങ്ങളില്‍ നിന്നും ആഴമുള്ള ഭാഗത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്നു ദിവസത്തിനുള്ളില്‍ 12 മൃതദേഹങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ചത്. 

പുഴയില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം. 120 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് കുത്തൊഴുക്കുന്ന പുഴയില്‍ സാഹസികമായി തിരച്ചില്‍ തുടരുന്നത്. ഇന്ന് മഴ മാറി അനുകൂല കാലാവസ്ഥയായത് തിരച്ചിലിന് സഹായമായിട്ടുണ്ട്. 

രാജമലയില്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ നിന്നാണ് ഉരുള്‍പൊട്ടി മല അപ്പാടെ ഇടിച്ച് നാലു ലയങ്ങള്‍ക്ക് മുകളില്‍ പതിച്ചത്. ലയങ്ങള്‍ കുത്തൊഴുക്കില്‍ പുഴയിലേക്ക് പതിക്കുകയും കൂടുതല്‍ പേര്‍ പുഴയില്‍ വീണിട്ടുണ്ടാകുമെന്നാണ് തിരച്ചില്‍ സംഘം കരുതുന്നത്. മണ്ണും കൂറ്റന്‍പാറകളും വീണ് മൂടിപ്പോയ ലയങ്ങളിലും മണ്ണുമാന്തി പരിശോധന തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക