Image

ബംഗലൂരു സംഘര്‍ഷം ; എസ്.ഡി.പി.ഐ കണ്‍വീനര്‍ മുസാമില്‍ പാഷ അറസ്റ്റില്‍

Published on 12 August, 2020
ബംഗലൂരു സംഘര്‍ഷം ; എസ്.ഡി.പി.ഐ  കണ്‍വീനര്‍ മുസാമില്‍ പാഷ അറസ്റ്റില്‍

ബംഗലൂരു: ബംഗലൂരുവില്‍ കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കലാപവുമായി ബന്ധപ്പെട്ട് 110 ഓളം പേരെ അറസ്റ്റു ചെയ്തു. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയും അറസ്റ്റിലായവരില്‍ പെടുന്നു. എസ്.ഡി.പി.ഐ കണ്‍വീനര്‍ ആയ പാഷ ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്. ഡി.ജെ ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഘര്‍ഷമുണ്ടായത്. 

സംഘര്‍ഷം ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂ്രതിതമാണെന്നും മന്ത്രി സി.ടി രവി പറഞ്ഞു. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റ് വന്നതിനു ഒരു മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. 200-300 ഓളം വാഹനങ്ങളും തകര്‍ത്തു. ഇതൊരു ഗുരുതര സംഭവമാണ്. ആസുത്രണം ചെയ്തതാണെന്നും എസ്.ഡി.പി.ഐ ആണ് ഇതിനു പിന്നിലെന്നും മന്ത്രി പറഞ്ഞു. 

പുലകേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കിലൂടെ നടത്തിയ മതവിദ്വേഷമുള്ള പരാമര്‍ശത്തിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി മേഖലയില്‍ സംഘര്‍ഷമുണ്ടായത്. എം.എല്‍.എയുടെ വീടും പ്രതിഷേധക്കാര്‍ തകര്‍ത്തു. പോലീസ് നടത്തിയ വെടിവയ്പിലാണ് മൂന്നു പേര്‍ മരിച്ചത്. സംഘര്‍ഷത്തില്‍ 60 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക