Image

ബിഹാറില്‍ പ്രളയം: 75 ലക്ഷം പേര്‍ ദുരിതത്തില്‍, 24 മരണം

Published on 12 August, 2020
ബിഹാറില്‍ പ്രളയം: 75 ലക്ഷം പേര്‍ ദുരിതത്തില്‍, 24 മരണം

പട്‌ന: ബിഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നത് 75 ലക്ഷം ആളുകളാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനകം 24 പേര്‍ മരണമടഞ്ഞുവെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയത്. 

ദര്‍ബാങ്കയില്‍ പത്തും മുസാഫര്‍പുരില്‍ ആറും ചമ്പരണില്‍ നാലും സരണ്‍, സിവാന്‍ എന്നിവിടങ്ങളില്‍ രണ്ടു പേരും വീതം മരണമടഞ്ഞു. 75,02,621 ആളുകള്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. വന്‍തോതില്‍ വിളകള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളും ചത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക