കമലയുടെ കാലം; ഇത് ഡമോക്രാറ്റുകള്‍ക്ക് ഗുണം ചെയ്യുമൊ? (ബി ജോണ്‍ കുന്തറ)
AMERICA
12-Aug-2020
AMERICA
12-Aug-2020

രഹസ്യവും ഊഹാപോഹം എല്ലാം തീര്‍ന്നു. കമലതന്നെ. നാളുകളായി മാധ്യമങ്ങളിലും രാഷ്ട്രീയ പണ്ഡിതരുടെ വേദികളിലും ചര്‍ച്ച നടന്നിരുന്ന വിഷയം.ആരായിരിക്കും ജോ ബെഡന്‍രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക? അതിനു തിരശീല വീണിരിക്കുന്നു കാലിഫോര്‍ണിയയില്‍ നിന്നുമുള്ള സെനറ്റര്‍ കമല ഹാരിസ്.
കമല ഹാരിസ് ഏഷ്യന്‍ അമേരിക്കനൊ അതോ ആഫ്രിക്കനമേരിക്കനൊ?
.jpg)
വൈസ് പ്രസിഡന്റ് സ്ഥാനം ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായി വന്നിരിക്കുന്നു. കാരണം പാര്‍ട്ടി അണികളില്‍ ഒരു ഉത്സാഹം ജനിപ്പിക്കുന്നതിന് ബൈഡനു സാധിക്കുന്നില്ല. സഹനടിനന്നായി അഭിനയിച്ചു സിനിമയെ വിജയിപ്പിക്കേണ്ട ചുമതലയാണ് കമലക്കു നല്‍കിയിരിക്കുന്നത്.
പേരില്‍ തീര്‍ച്ചയായും വ്യത്യസ്തത കാഴ്ചയില്‍ ഇന്ത്യന്‍. ഇന്ത്യക്കാര്‍ക്ക് കമല ഇന്ത്യന്‍ ജാതി എന്നു അഭിമാനിക്കാം. എന്നാല്‍ അമേരിക്കയില്‍ പൊതുവെ, ഡെമോക്രാറ്റു പാര്‍ട്ടിയിലും നിരവധി മാധ്യമങ്ങളിലും ഇവരെകറുത്ത വര്‍ഗ്ഗക്കാരി ആയി ചിത്രീകരിക്കണം എന്നതാണ് ആഗ്രഹം.
കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് െ്രെപമറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ഈ ലേഖകന്‍ കഴിഞ്ഞ വര്‍ഷം കമലയുടെ പ്രവേശനം എഴുതിയിരുന്നു. കമലയുടെ പശ്ചാത്തലവും ചരിത്രവുംവായനക്കാര്‍ക്ക് അറിയാം എന്നുകരുതുന്നു. അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
ഹാരിസ് തീര്‍ച്ചയായും തികച്ചും ഊര്‍ജ്ജസ്വല വ്യക്തി എന്നതില്‍ സംശയം വേണ്ട. ഇവരുടെ വാക് സാമര്‍ഥ്യം െ്രെപമറി ഡിബേറ്റ് സ്‌റ്റേജില്‍കണ്ടുകാണും. ജോ ബൈഡനെവരെ ഒരു ഡിബേറ്റില്‍ വര്‍ഗ്ഗീയവാദി എന്ന് കമല വിശേഷിപ്പിച്ചു.
കാലിഫോര്‍ണിയ മുമ്പേ തന്നെ ഡെമോക്രാറ്റ്‌സിനു ഭയപ്പെടേണ്ടാത്ത ബ്ലൂ സ്‌റ്റേറ്റ് ആണ്.അതിനാല്‍ ഇലക്ടറല്‍ കോളേജ് തലത്തില്‍ ഈയൊരു തിരഞ്ഞെടുപ്പ് ബൈഡനു കാര്യമായ മെച്ചമൊന്നും നല്‍കുന്നില്ല. അതുപോലതന്നെ ബെര്‍ണി സാന്‍ഡേര്‍സ് മാതിരിയുള്ള നേതാക്കള്‍ക്കുള്ള അനുയായികള്‍ ഇവര്‍ക്കില്ല.
ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലും കമലക്ക് ആരാധകര്‍ വിരളം? കാരണം അവര്‍ വംശീയത ഒന്നും അനുഭവിച്ച പാരമ്പര്യത്തില്‍ നിന്നല്ല വരുന്നത്. നിറം മാത്രം കറുത്തത്. പിതാവ് ജമൈക്കന്‍. മാതാവ് ഇന്ത്യന്‍.
സ്ത്രീ ജനതയില്‍ തീര്‍ച്ചയായും കമല ഒരു ഉത്തേജനം നല്‍കും. എന്നിരുന്നാല്‍ തന്നെയും കമലയെ ഒരു ആദര്‍ശ മാതൃകാ സ്ത്രീയായി ആരും കാണുന്നില്ല.
ബൈഡന്‍ നവംബറില്‍ വിജയിച്ചാല്‍ കമലയുടെ ഭാവി തിളക്കമുള്ളതായി മാറും. 2024 ഉപതിരഞ്ഞെടുപ്പില്‍ എന്തായാലും ജോ സ്ഥാനാര്‍ത്ഥിയായി കാണില്ല. അത് അമേരിക്കയുടെ ആദ്യ സ്ത്രീ പ്രസിഡന്റ്എന്ന നിലയിലേയ്ക്ക് കമലയെ എത്തിക്കുമോ?.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments