Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് സിനു നായര്‍ പ്രസിഡന്റ്

Published on 13 August, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് സിനു നായര്‍ പ്രസിഡന്റ്
ഫിലഡെല്‍ഫിയ ഡബ്ല്യൂ എം സി പെന്‍സില്‍വേനിയ സൂം മീറ്റിംഗില്‍ കൂടിയ ജനറല്‍ബോഡിയില്‍ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയര്‍മാന്‍ സന്തോഷ് എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്മി ദാസ്, വൈസ് ചെയര്‍മാന്‍ ക്രിസ്റ്റി. ജെ മാത്യു, പ്രസിഡന്റ് സിനു നായര്‍, വൈസ് പ്രസിഡണ്ട് ജസ്റ്റിന്‍ ജോസ്,ജനറല്‍ സെക്രട്ടറി സിജു ജോണ്‍,ജോയിന്‍ സെക്രട്ടറി ഡോക്ടര്‍. ബിനു ഷാജിമോന്‍,ട്രഷറര്‍ റെനി ജോസഫ്, ജോയിന്‍ ട്രഷറര്‍ജോസഫ് കുരിയാക്കോസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ രഞ്ജിത്ത് സ്‌കറിയ, വിമന്‍സ് ഫോറം കോഡിനേറ്റര്‍ മില്ലി ഫിലിപ്,കള്‍ച്ചറല്‍ ഫോറം സൂരജ് ദിനമണി,ഹെല്‍ത്ത് ഫോറം ഡോക്ടര്‍. ആനി എബ്രഹാം, ഐടി കോഡിനേറ്റര്‍ മാത്യു സാമുവല്‍,ലിറ്ററേച്ചര്‍ ഫോറം സോയാ നായര്‍, ബിസിനസ് ഫോറം സന്തോഷ് ഫിലിപ്,യൂത്ത് കോഡിനേറ്റര്‍ ജസ്റ്റിന്‍ മാത്യു എന്നിവരെ യോഗം തെരഞ്ഞെടുത്തു. 

പെന്‍സില്‍വാനിയയിലെ ഏറ്റവും പ്രവര്‍ത്തന പരിചയമുള്ള ആളുകളെക്കൊണ്ട് സമ്പൂര്‍ണമായ ഒരു സംഘടനയാണ് പെന്‍സില്‍വേനിയ ഡബ്ല്യുഎംസി പ്രൊവിന്‍സ്. വരുംനാളുകളില്‍ ഫിലഡല്‍ഫിയയിലെ മലയാളികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് എത്തേണ്ടിടത്ത് എത്രയും വേഗം എത്തിച്ച് പരിഹാരം കാണുവാന്‍ ശ്രമിക്കുന്ന രീതിയിലേക്ക് ഈയൊരു സംഘടന പ്രവര്‍ത്തിക്കേണ്ടതാണ് എന്ന് പ്രസിഡണ്ട് ശ്രീമതി. സിനു നായര്‍ തന്റെ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 

ഫിലഡല്‍ഫിയാ മലയാളികളുടെ എക്കാലത്തെയും ആവശ്യമായ ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് സാധ്യമാകുന്നതിന് എല്ലാവിധമായ ക്രമീകരണങ്ങളും ഗവണ്‍മെന്റ് ഭാഗത്ത് സമ്മര്‍ദ്ദം ചെലുത്തി നടപ്പാക്കണമെന്ന് യോഗ തോട് ചെയര്‍മാന്‍ ശ്രീ. സന്തോഷ് എബ്രഹാം അഭിപ്രായപ്പെട്ടു. അതിന്റെ സാധ്യതകളെപ്പറ്റി പഠിക്കുവാനും ഗവണ്‍മെന്റ് തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ട്രഷറര്‍ ശ്രീ. റെനി ജോസഫിനെ യോഗം ചുമതലപ്പെടുത്തി. മറ്റെല്ലാ നഗരങ്ങളിലും ഉള്ളതുപോലെ ഒരു ഗാന്ധി പ്രതിമ ഫിലഡല്‍ഫിയാ സിറ്റിയില്‍ സ്ഥാപിക്കുന്നതിന് സിറ്റി അധികാരികളോട് അഭ്യര്‍ത്ഥിക്കാന്‍ സെക്രട്ടറി സിജു ജോണിനെ ചുമതലപ്പെടുത്തി. എത്രയധികം ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലഡല്‍ഫിയയില്‍ ഒരു കോണ്‍സുലേറ്റ് തുടങ്ങുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ട്രഷറര്‍ ശ്രീ. റെനി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക