Image

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) അഡ്വൈസറി ബോര്‍ഡ് അംഗം മുരളി എസ് നായര്‍ക്ക് യാത്രയയപ്പ് നല്‍കി

Published on 13 August, 2020
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) അഡ്വൈസറി ബോര്‍ഡ് അംഗം മുരളി എസ് നായര്‍ക്ക് യാത്രയയപ്പ് നല്‍കി
രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) അഡ്വൈസറി ബോര്‍ഡ് അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ മുരളി എസ് നായര്‍ക്ക് യാത്രയയപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ യാത്രയയപ്പ് സാധ്യമല്ലാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ  ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ളൈ കൈമാറി.

മുരളി എസ് നായര്‍ തന്റെ 18 ആം വയസില്‍ ആണ് കെല്‍ട്രോണില്‍ ജോലിയില്‍ പ്രവേശിക്കുന്നതും സര്‍വീസ് സംഘടനാ രംഗങ്ങളില്‍ സജീവമാകുകയും ചെയ്യന്നത്. കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്റെ (കചഠഡഇ) ജനറല്‍ സെക്രട്ടറി ആയി പ്രവൃത്തിക്കുമ്പോളാണ് അവധിയില്‍ പ്രവാസജീവിതം ആരംഭിക്കുന്നത്.അപാരമായ സംഘടനാപാടവവും വ്യപകമായ വ്യക്തി ബന്ധവും കൈമുതലാക്കിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുവൈറ്റിലെ സംഘടനരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വം ആയി മാറി. ആരുടെ മുമ്പിലും സംഘടനയ്ക്കു വേണ്ടി ശക്തമായി പ്രതികരിക്കാനും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമായിരുന്നു.

ഇപ്പോള്‍ നീണ്ട രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്.

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയില്‍ സാല്മിയയില്‍ കൂടിയ യോഗത്തില്‍ ട്രഷറര്‍ ഷിബു ചെറിയാന്‍, സെക്രട്ടറി ഷാജി പി ഐ, ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അസോസിയേഷന്‍ നാട്ടില്‍ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ മുരളി എസ് നായര്‍ ഉറപ്പു നല്‍കി.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ മനോജ് റോയ് നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക