Image

രാജ്‌കോട്ടില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ ബസ് ജെസിബി ഉപയോഗിച്ച്‌ കെട്ടിവലിച്ചു, പരിഭ്രാന്തിയിലായി യാത്രക്കാര്‍ (വീഡിയോ)

Published on 13 August, 2020
രാജ്‌കോട്ടില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ ബസ് ജെസിബി ഉപയോഗിച്ച്‌ കെട്ടിവലിച്ചു, പരിഭ്രാന്തിയിലായി യാത്രക്കാര്‍ (വീഡിയോ)
അഹമ്മദബാദ്: ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കനത്തമഴയാണ് പെയ്യുന്നത്. വരും  ദിവസങ്ങളില്‍ ഡല്‍ഹിയില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ തന്നെ ഗുജറാത്തില്‍ പഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലാണ് . രാജ്‌കോട്ടില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ ബസ് ജെസിബി ഉപയോഗിച്ച്‌ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴുത്തോളം വെളളത്തില്‍ ബസ് മുങ്ങികിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

നാട്ടുകാരും അധികൃതരും ചേര്‍ന്നാണ് ബസ് കെട്ടിവലിച്ച്‌ മുകളിലേക്ക് കൊണ്ടുവന്നത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നു. ബസ് വെളളക്കെട്ടില്‍ കുടുങ്ങിയതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടന്‍ അധികൃതരും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

രാജ്യതലസ്ഥാനത്തും കനത്ത മഴയാണ് . റോഡുകള്‍ വെള്ളത്തിനടിയിലായി. നിരവധിപേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
കാളവണ്ടിയില്‍ വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്ന ചിലയാളുകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. യാത്രയ്ക്കിടെ, കാളവണ്ടി മറിഞ്ഞ് ഇവരില്‍ ചിലര്‍ വെള്ളത്തില്‍ തെറിച്ചുവീണു.വണ്ടി തെളിച്ചയാള്‍ ഉള്‍പ്പെടെയാണ് തെറിച്ചുവീണത്. തിങ്ങിനിറഞ്ഞാണ് ആളുകള്‍ യാത്ര ചെയ്തത്. വലിയ വെള്ളക്കെട്ടില്ലാതിരുന്നത് അപകടം ഒഴിവാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക