Image

രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകുമെന്നും വിദ്യാർത്ഥികളഉടെ തുടർ പഠനത്തിനായുള്ള ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി

Published on 13 August, 2020
രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകുമെന്നും വിദ്യാർത്ഥികളഉടെ തുടർ പഠനത്തിനായുള്ള ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി

രാജമല പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പുരധിവാസ പാക്കേജ് പ്രഖ്യപിച്ചു. കുടുംബങ്ങൾക്ക് വീട് വച്ച് നൽകുമെന്നും വിദ്യാർത്ഥികളഉടെ തുടർ പഠനത്തിനായുള്ള ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ദുരന്ത സ്ഥലത്ത് ഗവർണറും മന്ത്രിമാരുമൊത്ത് ദുരന്തം നടന്ന പ്രദേശം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണ മടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

വീട് നിർമ്മാണത്തിൽ കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിർമ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. അതിൽ കമ്പനിക്ക് സാധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു

അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും ഗവർണർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക