Image

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ള്ള​ങ്ങ​ളും തിരിച്ചുപോയി

Published on 13 August, 2020
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ള്ള​ങ്ങ​ളും തിരിച്ചുപോയി

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ള്ള​ങ്ങ​ളും കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി.


തി​രു​വ​ല്ല​യി​ലെ​ത്തി​യ ഏ​ഴ്​ വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി. ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ 11 വ​ള്ള​ങ്ങ​ളാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴ്​ വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​വ എ​ത്തി​ച്ച ലോ​റി ജീ​വ​ന​ക്കാ​രു​മാ​ണ്​ യാ​ത്ര​യാ​യ​ത്.


ആ​ല​പ്പാ​ട് അ​ഴീ​ക്ക​ല്‍, കൊ​ല്ലം നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 42 പേ​രും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ലോ​റി ജീ​വ​ന​ക്കാ​രാ​യ 14 പേ​രും യാ​ത്ര​തി​രി​ച്ച സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ഇ​നി നാ​ലു വ​ള്ള​ങ്ങ​ളാ​ണ് തി​രു​വ​ല്ല​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. 


2018, 19 വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ ഇ​വ​ര്‍ ജി​ല്ല​യി​ല്‍ എ​ത്തി​യി​രു​ന്നു.

മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഈ ​മാ​സം ഒ​മ്ബ​തി​ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ജി​ല്ല​യി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം വ​ന്നി​ല്ല. വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി മാ​റി​യ​തി​നു ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.


 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തി​രു​വ​ല്ല ഗ​വ. ​െറ​സ്​​റ്റ് ഹൗ​സി​ലും ലോ​റി ജീ​വ​ന​ക്കാ​ര്‍ക്ക് കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലു​മാ​ണ് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ര്‍ ന​ല്‍കി​യി​രു​ന്ന​താ​യി തി​രു​വ​ല്ല ത​ഹ​സി​ല്‍ദാ​ര്‍ മി​നി കെ. ​തോ​മ​സ് പ​റ​ഞ്ഞു.


ത​ഹ​സി​ല്‍ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍മാ​രാ​യ അ​ജി​ത്, ബി. ​അ​നി​ല്‍ കു​മാ​ര്‍, കെ.​ആ​ര്‍. സു​ധാ​മ​ണി എ​ന്നി​വ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക