Image

കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി അനുമതി

Published on 13 August, 2020
കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി| കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത് അരുണ്‍ ഷൂറി, എന്‍ റാം, പ്രശാന്ത ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. ഹരജിക്കാരുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് ഹരജി പിന്‍വലിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിനെ അറിയിച്ചത്.

കോടതിക്ക് മുന്നില്‍ ഒട്ടേറെ സമാന ഹരജികള്‍ നില്‍ക്കുന്നത് കണക്കിലെടുത്താണ് ഹരജി പിന്‍വലിക്കുന്നതെന്നും ധവാന്‍ കോടതിയെ അറിയിച്ചു. വീണ്ടും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്ന ഉപാധിയോടെയാണ് ഹരജി പിന്‍വലിക്കാന്‍ ബഞ്ച് അനുമതി നല്‍കിയത്. എന്നാല്‍ വേണ്ടി വന്നാല്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജീവ് ധവാന്‍ അറിയിച്ചു.

കോടതിയലക്ഷ്യ നിയമത്തിലെ ക്രിമിനല്‍ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് എന്ന് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക