Image

കാലിഫോര്‍ണിയയില്‍ 6 ലക്ഷം പേര്‍ക്ക് കോവിഡ്; മരണ സംഖ്യയില്‍ മൂന്നാം സ്ഥാനം

Published on 13 August, 2020
കാലിഫോര്‍ണിയയില്‍ 6 ലക്ഷം പേര്‍ക്ക് കോവിഡ്; മരണ സംഖ്യയില്‍ മൂന്നാം സ്ഥാനം
കാലിഫോര്‍ണിയ സ്റ്റേറ്റില്‍ കോവിഡ് ബാധിതര്‍ 6 ലക്ഷം കടന്നു. മരണ സംഖ്യ 10,800. കോവിഡ് ബാധയില്‍ ഒന്നാം സ്ഥാനത്തും മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോള്‍ കാലിഫോര്‍ണീയ. ന്യു യോര്‍ക്കും ന്യു ജെഴ്‌സിയുമാണ് മരണ സംഖ്യയില്‍ ആദ്യ സ്ഥാനങ്ങളില്‍

എങ്കിലും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണം 19 ശതമാനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതായി ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു.
കോവിഡ് ബാധ ചെറുക്കാനുള്ള നടപടികളില്‍ താന്‍ ത്രുപ്തനല്ലെന്നു പകര്‍ച്ചവ്യാധി വിദഗ്ദന്‍ ഡോ. ആന്തണീ ഫൗച്ചി.രോഗത്തിനെതിരെ വിവിധ സ്റ്റേറ്റുകള്‍ എടുക്കുന്ന നടപടികള്‍ വ്യത്യസ്ഥമാണ്. അവ ഫലപ്രദമാകുന്നുമില്ല. താന്‍ ആകെ പരിക്ഷീണനായിരിക്കുന്നു-ഫൗച്ചി പറഞ്ഞു.

ഫെഡറല്‍ ഗവണ്മെന്റ് നല്‍കുന്ന തൊഴിലില്ലായ്മ വേതനം 300 ഡോളര്‍ എന്നു മുതല്‍ ലഭ്യമാവുമെന്ന വ്യക്തമല്ല. 100 ഡോളര്‍ വീതം സ്റ്റേറ്റുകള്‍ നല്കി മൊഠം400 ഡോളര്‍ നല്കണമെന്നായിരുന്നു പ്രസിഡന്റ് ട്രമ്പിന്റെ നിര്‍ദേശം. എന്നാല്‍ സ്റ്റേറ്റുകള്‍ 100 ഡോളര്‍ കൂടി നല്‍കുന്ന ലക്ഷണമൊന്നുമില്ല. അവശേഷിക്കുന 300 ഡോളര്‍ എപ്പോള്‍ കിട്ടുമെന്ന് ഉറപ്പുമില്ല.

നേരത്തെ നല്കിയതു പോലെ 1200 ഡോളര്‍ സ്റ്റിമുലസ് ചെക്ക് ഇനി ലഭിക്കുമോ എന്നും ലഭിച്ചാല്‍ അത് എന്നായിരിക്കുമെന്നും ഇപ്പോഴും വ്യക്തമല്ല. വ്യക്തികള്‍ക്ക് ഈ തുക നല്കാന്‍ ഇരു പാര്‍ട്ടിക്കാരും ഏകാഭിപ്രായത്തിലാണ്. മറ്റു സഹയങ്ങളെ ചൊല്ലിയാണ് തര്‍ക്കം. തര്‍ക്കം തുടരുന്നതിനിടയില്‍ സെനറ്റും ഹൗസും തല്ക്കാലം പിരിഞ്ഞു. അവ വീണ്ടു സമ്മേളിക്കുവാന്‍ ആഴ്ചകളെടുക്കും. സ്റ്റിമുലസ് തീരുമാനവും അതനുസരിച്ച് വൈകും.

രാജ്യത്തൊട്ടാകെ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ്സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്താനാര്‍ഥി സെനറ്റര്‍ കമല ഹരിസും. അടുത്ത മൂന്നു മാസമെങ്കിലും പുറത്തു പോകുമ്പോള്‍ എല്ലാ അമേരിക്കകാരും മാസ്‌ക് ധരിക്കണമെന്ന് ബൈഡന്‍ നിര്‍ദേശിച്ചു

എന്നാല്‍ ഈ നിലപാടിനെ പ്രസിഡന്റ് ട്രമ്പ് വിമര്‍ശിച്ചു. ഇത് എങ്ങനെ നടപ്പാക്കാനാവുമെന്ന് ട്രമ്പ് ചോദിച്ചു. അതിനാലാണു ഇത് സംബധിച്ച തീരുമാനം താന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ക്ക് വിട്ടത്

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഏഴ് ലക്ഷത്തോളം പേരെ കോവിഡ് പരിശോധന നടത്തിയതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു. ഇന്നലെ 88,000 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 737 പേര്‍ക്കാണു രോഗം കണ്ടത്. .84 ശതമാനം മാത്രം. വെന്റിലേറ്ററില്‍ ഇപ്പോള്‍ 56 പേര്‍ മാത്രമേയുള്ളു. 10 പേര്‍ കൂടി മരിച്ചു.

കൊറോണ വൈറസ് കാരണം അടച്ചിട്ടിരിക്കുന്ന തീയറ്ററുകള്‍ ഓഗസ്റ്റ് 20-നു തുറക്കുമ്പോള്‍ അന്നത്തെ സിനിമകള്‍ക്കൊക്കെ 15 സെന്റ് മാത്രം ടിക്കറ്റ് ചാര്‍ജ് ഈടാക്കുകയുള്ളു എന്നു എ.എം.സി തീയേറ്റേഴ്‌സ്. നൂറാം വാര്‍ഷികം പ്രമാണിച്ചാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക