Image

മുളന്തുരുത്തി പള്ളിക്കായി ഇടവക ജനങ്ങളുടെ ഉപവാസ പ്രാർത്ഥനായജ്ഞം

ബിജു, വെണ്ണിക്കുളം Published on 14 August, 2020
മുളന്തുരുത്തി പള്ളിക്കായി ഇടവക ജനങ്ങളുടെ ഉപവാസ പ്രാർത്ഥനായജ്ഞം
മുളന്തുരുത്തി ● കോവിഡ് കാലത്ത് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുളന്തുരുത്തി പള്ളി പിടുത്തതിനെതിരെ ഇടവക ജനങ്ങൾ ഇടവക പള്ളി സംരക്ഷണത്തിനായി ജീവനേക്കാൾ വിലയുള്ള വിശ്വാസ പോരാട്ടങ്ങളുമായി ഉപവാസ പ്രാർത്ഥനായജ്ഞം ആരംഭിച്ചു.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുക്കാതെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പള്ളി പിടുത്തതിനെതിരെയാണ് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഇടവക ജനങ്ങൾ സത്യവും വിശ്വാസവും നിലനിർത്തുന്നതിനും പളളിയുടെ സ്ഥാപനോദ്ദേശ്യം സംരക്ഷിക്കുന്നതിനുമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പ്രാർത്ഥനായജ്ഞം ആരംഭിച്ചത്.
മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെത്രാപ്പോലീത്തമാരുടേയും വൈദീകരുടേയും ഇടവകാംഗങ്ങളുടേയും നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥനാ യജ്ഞം. യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ഇടവകാംഗവുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയാണ് വിശ്വാസ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.
പ്രാർത്ഥനാ യജ്ഞത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സേവേറിയോസ് എബ്രാഹാം, മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തീമോസ് മാത്യൂസ്, സഭാ വൈദിക ട്രസ്റ്റി വന്ദ്യ സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭ അത്മായ ട്രസ്റ്റി സി.കെ ഷാജി ചൂണ്ടയിൽ, പള്ളി വികാരിമാർ, ഇടവകയിലേയും മറ്റും വൈദീക ശ്രേഷ്ഠർ തുടങ്ങിയവർ പങ്കെടുത്തു. പള്ളിക്കകത്തും പ്രാർത്ഥനായജ്ഞത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.


Join WhatsApp News
Vayanakkaran 2020-08-14 11:04:26
ഒരു രാജ്യത്തിന്റെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധി, അതെന്തുതന്നെ ആയാലും, അനുസരിക്കേണ്ട ഉത്തരവാദിത്തം ആ രാജ്യത്തെ പൗരന്മാർക്കുണ്ട്. നിങ്ങൾക്കു നേതൃത്വം നൽകുന്ന കുപ്പായധാരികൾക്ക് അവരുടേതായ അജണ്ടയുണ്ട്. അത് വിശ്വാസികൾ മനസ്സിലാക്കണം. അവർ എന്താണ് ഘോഷിക്കുന്നതു? കമ്മ്യൂണിസ്റ്റുകാർ അണികളെയിറക്കി സമരം ചെയ്യിപ്പിച്ചിട്ടു കോര്പറേറ്റക്കാരുടെ കൂടെ ചേർന്ന് അവരുടെ വക്താക്കളായി മാറി കോടികൾ കൊയ്യുന്നതുപോലെയാണ് ഈ ചുവന്ന കുപ്പായങ്ങൾ. യേശു പറഞ്ഞു, “ ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?” വെറുതെ ഇവന്റെയൊക്കെ പുറകെ ഇനിയെങ്കിലും ഞുറിയിൽ തൂങ്ങി നടക്കാതെ അവനവന്റെ വീട്ടിലെ കാര്യം നോക്ക്.
2020-08-14 12:38:16
വിശ്വാസ കാര്യങ്ങളിൽ സുപ്രീം കോടതി ഇടപെട്ടത് ശരിയോ? 1932 -ലെ ഭരണഘടനയോ വിശ്വാസവും പാരമ്പര്യവുമൊ വലുത്? സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബാബരി മസ്ജിദ് പൊളിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. ഓർത്തഡോക്സുകാർ കോട്ടയം ആസ്ഥാനമായി ഒരു സഭ ഉണ്ടാക്കി. ഗുഡ് ഫോർ ദേം. അതിൽ മറ്റുള്ളവരും ചേരണമെന്ന് കോടതിക്ക് പറയാൻ എന്തധികാരം?
OrthodoxViswasi 2020-08-14 13:47:20
ഉപായ സഭക്കാർ പള്ളി അവസാനമായി ഒന്നുകൂടി കാണാൻ വന്നതാണ്.ഉടൻതന്നെ പള്ളി യഥാർത്ഥ അവകാശികളിൽ വന്നുചേരും. 21 ആം നൂറ്റാണ്ടിലും പരദേശികളുടെ അടിമത്വത്തിനു വേണ്ടി നിലകൊള്ളുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
2020-08-14 14:23:21
ഓർത്തഡോക്സ് വിശ്വാസിക്ക് എന്തിനാ അന്യന്റെ പള്ളി? അവിടത്തെ ഇടവകക്കാർ വന്നാൽ മനസിലാക്കാം. അല്ലാതെ പള്ളി എന്തിനു പിടിച്ചെടുക്കുന്നു? അത് നിങ്ങളുടേതല്ലല്ലോ.പള്ളി കെട്ടിടം അല്ലല്ലോ സഭ. ക്രിസ്തു പരദേശി ആയിരുന്നു. അതിനു കുഴപ്പമില്ലേ? ചരിത്രത്തിൽ എന്നും സഭയുടെ തലവൻ പാത്രിയർക്കേസുമാരായിരുന്നു. എന്തിനു നുണ പറയുന്നു? അത് പോലെ സഭ ഒന്നാക്കാനുള്ളവരാണോ ശവ സംസ്കാരം നടത്തുന്നത് തടയുന്നത്? ജീവനുള്ള കാലം ആ വീട്ടുകാർ അത് മറക്കുമോ? ഓർത്തഡോക്സുകാരുടെ കൂടെ ചേരുമോ?
OrthodoxViswasi 2020-08-14 15:25:29
പള്ളി ആരുടേതാണെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അത് മനസ്സിലായില്ലെങ്കിൽ സുപ്രീം കോടതി വിധികൾ ഇനിമുതൽ മലയാളത്തിലും ഇറക്കുന്നുണ്ട് അപ്പോൾ പൂർണ്ണമായി മനസ്സിലാകും. അതുവരെ ക്ഷമിക്കുക.ആ പള്ളിയിലെ ഓർത്തഡോൿസ് വിശ്വാസികൾ പള്ളിയിൽ കയറാൻ ചെന്നപ്പോൾ അതിനകത്തു തമ്പടിച്ചിരുന്ന ഗുണ്ടകൾ തടയുകയാണ് ചെയ്തത്.1875 നു മുമ്പ് ഏത്‌ പാത്രിയർക്കിസ് ആണ് മലങ്കരയിൽ വന്നിട്ടുള്ളത് ? ശവസംസ്‌കാരം ആരും തടഞ്ഞിട്ടില്ല.പള്ളി വികാരി അറിയാതെ അടക്കാൻ വന്നപ്പോഴാണ് പ്രശ്‍നം ഉണ്ടായത്.ക്രിസ്തു കാലത്തിനും ദേശത്തിനും അതീതനാണ്.
YakobaFan 2020-08-14 14:38:57
വായനക്കാരനോട് യോജിക്കുന്നു. പാവപ്പെട്ടവന്റെ കയ്യിൽ നിന്നും കോടികൾ പിടിച്ചുപറിച്ചു (അതിൽ മുക്കാലും അടിച്ചുമാറ്റി) പതിറ്റാണ്ടുകൾ കേസ്സുപറഞ്ഞു കളിച്ചു തോറ്റപ്പോൾ സുപ്രീം കോടതി ശരിയല്ല എന്ന് മന്ദ ബുദ്ധികളായ വിശ്വാസികളെ പറഞ്ഞു ഇളക്കി വിടുകയാണ് കുറെ നികൃഷ്ട ജീവികൾ. ലോകത്തെവിടെയെങ്കിലും കേസ്സു നടത്തി രണ്ടുപേരും ജയിക്കുമോ ? ഒരു കൂട്ടർ തോൽക്കും എന്നറിയാത്തവരാണോ ഇവരെല്ലാം. വിധി മറിച്ചായിരുന്നെങ്കിലും ഇതേ അവസ്ഥ. മറുപക്ഷം കോടതിയെ തെറി വിളിക്കും. പള്ളികൾ നഷ്ടപ്പെടട്ടെ എന്ന് മനസ്സാ ആഗ്രഹിക്കുന്നവർ ബഹുഭൂരിപക്ഷം വൈദികരും. എന്നാലല്ലേ പുതിയത് പണിയാൻ പിരിവു ഉഷാറാക്കാൻ പറ്റു. (വാൽക്കഷ്ണം: ഈ കൊറോണ കാരണം ലളിത ജീവിതം നയിക്കുന്ന ഞങ്ങടെ ആബൂന്റെ ബെൻസ് ഒന്ന് മാറ്റി വാങ്ങാനും പറ്റിയില്ല).
John 2020-08-14 15:09:13
ഈ കൊറോണക്കാലത്തും കുട്ടിക്കോരങ്ങന്മാരെ കൊണ്ട് ചൂട് പായസം വാരിച്ചു രസിക്കയാണ് രണ്ടുപക്ഷത്തും ഉള്ള കളർ നയിറ്റിക്കാർ. മത്തങ്ങാ തൊപ്പിയും പ്രാകൃത ഗോത്ര മൂപ്പനെ പോലെ വടിയും, അരകിലോന്റെ സ്വർണമാല, സ്വർണ്ണക്കുരിശ് എല്ലാം കൊണ്ടും കോമാളി വേഷം ധരിച്ചാണ് അത്യാഡംബരക്കാറിൽ എഴുന്നള്ളത്തു. കൽപ്പന എന്ന ഇണ്ടാസ് ഇടയ്ക്കിടയ്ക്ക് ഇറക്കും. ദൈവത്തെ അറിയാത്ത യേശുവിനെ അറിയാത്ത മെത്രാൻമാർ ആണ് ഈ സർവ കുഴപ്പങ്ങൾക്കും കാരണം. ഇതെല്ലാം കഴിഞ്ഞു ഞായറാഴ്ച പള്ളിയിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ പുലമ്പും ‘സഹോദരനെ സ്നേഹിക്കാത്തവൻ സ്വർഗത്തിൽ പോകില്ല’. കൊറോണ കാരണം വിദേശ മലയാളികൾക്ക് വലിയ ശല്യം ഇല്ല.
vishvasi 2020-08-14 16:07:25
പള്ളി ആരുടേതാണ്? ഇടവകക്കാരുടെ. ഇടവകക്കാർ നിങ്ങളുടെ കൂടെ ചേർന്നാൽ പ്രശ്നമില്ല. ഇല്ലെങ്കിൽ പിന്നെ കെട്ടിടം പിടിച്ചെടുക്കാൻ നിങ്ങൾക്ക് എന്ത് കാര്യം? സഭ എന്നാൽ റിയൽ എസ്റ്റേറ്റ് അല്ലല്ലോ. ആദ്യം ജനത്തെ പിടിക്കുക. കെട്ടിടം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല. ജനത്തെ പിടിക്കാൻ കഴിവില്ലാത്തവരാണ് കോടതി വിധി പറയുന്നത്. കോടതിയോട് പറയുക പള്ളി പണിത് തരാൻ. വിശ്വാസി
George 2020-08-14 20:58:58
അമേരിക്കയിൽ ഇരുന്നു കുരു പൊട്ടുന്ന/പൊട്ടിക്കുന്ന പ്രിയ ഓർത്തോ ചാക്കോ ഫാൻസ്‌, നിങ്ങളിൽ ഭൂരിപക്ഷവും അമേരിക്കൻ പൗരൻമാരല്ലേ. (ഇപ്പോഴത്തെ പാത്രിയർക്കീസും, ഓർത്തോ ചാക്കോ/മെത്രാന്മാരും ഉൾപ്പെടെ). ഈ രാജ്യത്തെ ഒരു കോടതി വിധിക്കു എതിരെ പ്രകടനം നടത്താൻ പോയിട്ട് ഒന്ന് വിമർശിക്കാൻ നിങ്ങള്ക്ക് ധൈര്യം ഉണ്ടോ ? എന്നിട്ടാണ് ഇന്ത്യയിലെ പരമോന്നത കോടതിയെ ഇവിടിരുന്നു വെല്ലു വിളിക്കുന്നത്.
visvaasi 2020-08-14 22:17:59
കോടതിയെ ആര് വെല്ലുവിളിക്കുന്നു? ഞങ്ങൾ എന്ത് വിശ്വസിക്കണമെന്നു കോടതിയാണോ തീരുമാനിക്കേ ക്കേണ്ടത്? നിങ്ങൾക്ക് കെട്ടിടങ്ങളും സ്വത്തും വേണം. വിശ്വാസികളെ വേണ്ട. അതാണോ ക്രിസ്തു പഠിപ്പിച്ചത്? ആർ.എസ.എസുകാർ മാത്രമേ ഇങ്ങനെ പറഞ്ഞിട്ടുള്ളു. കാശ്മീരികളെ ഓടിച്ചിട്ടു കാശ്മീർ ഏറ്റെടുക്കുക. ജോർജ് ഫെര്ണാണ്ടസ് അതേപ്പറ്റി പറഞ്ഞത് റിയൽ എസ്റേറ്റിനോടുള്ള താല്പര്യം എന്നാണു. യഹൂദർ മാത്രമേ അങ്ങനെ ച്യ്തിട്ടുള്ളു. സത്യസന്ധമായി പറയുക, നിങ്ങളുടെ ആളില്ലാത്തിടത് നിങ്ങൾക്ക് വല്ലവരുടെയും പള്ളി എന്തിന്? സഭ എന്നാൽ വിശ്വാസികൾ, അതിക്രമം നടത്താൻ ബാവയും മെത്രാനുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു വിശ്വാസി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക