രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് ജയം. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടിയിരുന്നത്.അതേസമയം ബിജെപി കേന്ദ്ര നേതാക്കള്‍ സര്‍ക്കാറിനെ താഴെ ഇടാന്‍ ശ്രമിച്ചെന്ന് ഗെഹ്ലോട്ട് നിയമസഭയില്‍ പറഞ്ഞു.
സച്ചിന് പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന് നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന് പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ഗെഹ്ലോട്ടിനെ പിന്തുണക്കുകയും ചെയ്തു.