തിരുവനന്തപുരം: കൊവിഡ് ബാധിച്ച മലപ്പുറം ജില്ലാ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കുമൊപ്പമുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ക്വാറന്റീനിലേക്ക് പോകുമ്പോള്‍ പഴയൊരു കണക്കുവീട്ടലുമായി കെ.എസ് ശബരിനാഥ് എം.എല്‍.എ. ക്വാറന്റീനില്‍ പോകേണ്ടിവന്ന കോണ്‍ഗ്രസ് മനതാക്കളെ മുന്‍പ് പരിഹസിച്ച ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് ശബരിനാഥിന്റെ മറുപടി. 'വാവിട്ട വാക്ക്, കൈവിട്ട ആയുധം-രണ്ടും തിരിച്ചെടുക്കാന്‍ കഴിയില്ല റിയാസേ എന്നാണ് ശബരിനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നത്.