Image

കോവിഡ് വാക്സിന്‍: റഷ്യയിലെ മുതിര്‍ന്ന ഡോക്ടര്‍ എത്തിക്സ് കൗണ്‍സിലില്‍നിന്ന് രാജിവച്ചു

Published on 14 August, 2020
കോവിഡ് വാക്സിന്‍: റഷ്യയിലെ മുതിര്‍ന്ന ഡോക്ടര്‍ എത്തിക്സ് കൗണ്‍സിലില്‍നിന്ന് രാജിവച്ചു

മോസ്‌കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് കോവിഡ് വാക്സിന്‍ രജിസ്ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. പ്രൊഫസര്‍ അലക്സാണ്ടര്‍ ചച്ച്ലിനാണ് രാജിവച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുചെയ്തു.  

സുരക്ഷ മുന്‍നിര്‍ത്തി വാക്സിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍ തടയണമെന്നാണ് അദ്ദേഹം വാദിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആദ്യ കോവിഡ് വാക്സിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വാക്സിന്‍ നിര്‍മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ റഷ്യന്‍ ആരോഗ്യമന്ത്രി നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക