Image

സംഗീത-നൃത്ത ശില്‍പം 'ദ ഗോഡ്‌സ് ഹാവ് ഫാളന്‍' പുറത്തിറങ്ങി

Published on 17 August, 2020
 സംഗീത-നൃത്ത ശില്‍പം 'ദ ഗോഡ്‌സ് ഹാവ് ഫാളന്‍' പുറത്തിറങ്ങി


ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് മലയാളികള്‍ ഒരുക്കിയ സംഗീത-നൃത്ത ശില്‍പം 'ദ ഗോഡ്‌സ് ഹാവ് ഫാളന്‍' യൂട്യൂബില്‍ പുറത്തിറങ്ങി. സോപാന സംഗീതവും മോഹിനിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്യയിപ്പിച്ചു ചെണ്ട, ഇടയ്ക്ക , ഇലത്താളം എന്നിവയുടെ അകമ്പടിയോടെയാണ് ഈ സംഗീത-നൃത്ത ശില്‍പം ചിത്രീകരിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്സിലെ Amstelveens Poppen Theater -ലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ദേവാസുരം സിനിമയിലെ രണ്ടു ഗാനങ്ങളുടെ ശീലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സ്വയം തിരിച്ചറിയാനാവാതെ കോടാനുകോടി പ്രതീകങ്ങളുടെ വലയങ്ങളില്‍ അകപ്പെട്ടു പോകുന്ന മനുഷ്യര്‍, സ്വയം തിരിച്ചറിവിന്റെ പാതയിലേക്ക് നീങ്ങുമ്പോള്‍ , അന്ധകാരത്തിന്റെ മറ നീങ്ങി, തേജസുറ്റ ഈശ്വരാംശത്തെ തൊട്ടറിയുന്നതാണ് ഇതിന്റെ പ്രമേയം.

റിപ്പോര്‍ട്ട്: ജോണ്‍ ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക