Image

വിഡിയോ കോള്‍ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Published on 26 August, 2020
വിഡിയോ കോള്‍ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
കോവിഡ് കാലത്ത് ആളുകള്‍ പരസ്പരം സൗഹൃദം കൈമാറാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വിഡിയോ കോളിങ് രീതിയാണ്.  വിഡിയോ കോള്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തുടര്‍ച്ചയായി ഏറെനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നതുമൂലം കണ്ണുകള്‍ക്ക് സമ്മര്‍ദം വര്‍ധിക്കുകയും ചിലര്‍ക്ക് തലവേദന വരെ അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഡിയോ കോള്‍ നിങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ചിലപ്പോള്‍. വീട്ടു പരിസരങ്ങളും അലങ്കോലമായിക്കിടക്കാന്‍ ഇടയുള്ള വീട്ടകവും മറ്റും സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടിവരുന്നതിന്റെ സംഘര്‍ഷം ചിലര്‍ക്ക് ഉണ്ടാകാറുണ്ടത്രേ

പൂര്‍ണമായും സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണ വിഡിയോ കോളിന് ആവശ്യമാണ്. വീട്ടിലിരുന്ന് ഓഫിസ് മീറ്റിങ്ങിലോ വെബിനാറിനോ മറ്റോ പങ്കെടുക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട് സിസ്റ്റം ഡൗണാകുകയോ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയോ സ്പീഡ് കുറയുകയോ ചെയ്താല്‍ അതും മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നു.

വീട്ടിലിരുന്ന് വിഡിയോ കോള്‍ മുഖേന ഓഫിസിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നതിനിടയിലോ മറ്റോ നിങ്ങളുടെ കൊച്ചുകുഞ്ഞുങ്ങള്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കുംവിധം ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. ഇതും നിങ്ങളുടെ മനോഭാവത്തെ മാറ്റിയേക്കാം. നേരില്‍കണ്ടു സംസാരിക്കുമ്പോള്‍ സാധ്യമാകുന്ന ശ്രദ്ധയും ഏകാഗ്രതയും വിഡിയോ കോളില്‍ നിങ്ങള്‍ക്ക് പാലിക്കാന്‍ കഴിയണമെന്നു നിര്‍ബന്ധമില്ല. പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുന്നതിലെ ശ്രദ്ധയില്ലായ്മ നിങ്ങളുടെ ജോലിയുടെ കൃത്യതയെ വരെ ബാധിച്ചേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക