Image

നിരന്തരം രൂപം മാറുന്നു, കോവിഡ് വാക്സീന്‍ ഫലപ്രാപ്തിയില്‍ ആശങ്ക

Published on 04 September, 2020
നിരന്തരം രൂപം മാറുന്നു, കോവിഡ് വാക്സീന്‍ ഫലപ്രാപ്തിയില്‍ ആശങ്ക
കൊറോണ വൈറസിന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ജനിതക പരിവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സീനുകളെ പ്രയോജനരഹിതമാക്കുമോ എന്ന ഉത്കണ്ഠയാണ് പല വിദഗ്ധരും പങ്കു വയ്ക്കുന്നത്.

കൊറോണ വൈറസിന്റെ പുറമേയുള്ള മുനകള്‍ പോലത്തെ സ്പൈക് പ്രോട്ടീനുകളിലാണ് പ്രധാനമായും പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. ജേണല്‍ ഓഫ് ലബോറട്ടറി ഫിസിഷ്യന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണ സ്പൈക് പ്രോട്ടീനില്‍ 12 ജനിതക പരിവര്‍ത്തനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ആറെണ്ണം പുതിയ ജനിതക മാറ്റങ്ങളാണ്. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ  ങഠ012098.1 ലും ജനിതക മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സര്‍മന്‍ സിങ്ങ് പറയുന്നു.

എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സാര്‍സ് കോവ്-2 വൈറസില്‍ നിന്ന് ജനിതക സ്വീകന്‍സിങ്ങ് നടത്തിയ സ്പൈക് പ്രോട്ടീനിലാണ് ഏറ്റവുമധികം ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്തിയത്. ഓരോ പരിസ്ഥിതിക്കും അനുസരിച്ച് വൈറസിന് വ്യതിയാനങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഈ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നതിനാല്‍ ഇത് രോഗവ്യാപനത്തെയും വാക്സീനുകളോടുള്ള അവയുടെ പ്രതികരണത്തെയും പറ്റി ആശങ്കകള്‍ ഉളവാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാനഡയിലെ മക്ഗില്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഗവേഷണ കേന്ദ്രം, മക്ഗില്‍ ഇന്റര്‍നാഷണല്‍ ടിബി സെന്റര്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ ഈ ഗവേഷണത്തില്‍ പങ്കാളികളായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക