Image

നീലി (നോവൽ -ഭാഗം-9: ആർച്ച ആശ)

Published on 08 September, 2020
നീലി (നോവൽ -ഭാഗം-9: ആർച്ച ആശ)
രഹസ്യവാതിലൂടെ പുറത്തു കടന്ന പണിക്കർ ചുറ്റിലും നോക്കി കാറിലേക്ക്  കയറവേ ഫോണെടുത്തു  ലോപ്പസ് വിളിച്ച നമ്പറിലേക്ക് ഡയൽ ചെയ്തു. ആ നമ്പറിലേക്ക് വിളിക്കരുതെന്ന് പറഞ്ഞതാണ്.
എന്നാലും ഈ മോശം സാഹചര്യത്തിൽ വിളിക്കാതിരിക്കുന്നതെങ്ങനെ.  
റിംഗ് ചെയ്യുന്നുണ്ട്.
ശോ ഫോണെടുക്കൂ സാറേ..
ആ ഇപ്പോഴെടുത്തു...

ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപേ
"ഹലോ..,ലോപ്പസ് സാർ ഉണ്ടോ...?ഞാൻ സാറിന്റെ മാനേജരാണ് ".

"ഹലോ...ആരാണ്....?".
മറുവശത്തു താൻ സംസാരിച്ചത് നന്നായി കേട്ടില്ലെന്നു തോന്നുന്നു.

കാറിന്റെ വേഗത കുറച്ചു ബാക്കും ഫ്രണ്ടും നോക്കി ഇൻഡിക്കേറ്ററിട്ട് സൈഡിലേക്ക്  നിർത്തി. എന്നിട്ട് അതേ നമ്പറിൽ ഒന്നുകൂടി വിളിച്ചു.

"ഹലോ..ആരാണ്? കുറച്ചുറക്കെ പറയോ..,ഇവിടെ range കുറവാണ്...".

"ഹലോ ....സർ, ഞാൻ കൊച്ചിയിൽ നിന്നും പണിക്കരാണ്. ലോപ്പസ് സാറിന്റെ മാനേജർ".

"ഹാ പണിക്കാരായിരുന്നോ...ഞാൻ ഓജോയാണ്...അല്ല ഇതേതു നമ്പർ...ഇതെന്റെ കയ്യിൽ ഇല്ലല്ലോ...?".

"ഹോ! ഓജോയാണോ...?". പണിക്കർ നെടുവീർപ്പിട്ടു. ഈ നമ്പർ പുതിയതാണ്. പോലീസ് നമ്മുടെ ഫോൺ കാളുകൾ  നിരീക്ഷിക്കുന്നുണ്ട്.
ആ  സംശയം തോന്നിയതുകൊണ്ടു ഈ സിമ്മ്‌ മുൻപ് എടുത്തുവെച്ചതാണ്".

"ആ..അതെയോ...?, അല്ല ഇപ്പൊ വിളിക്കാൻ എന്താ കാര്യം പണിക്കരെ ?".

"അത് സാറില്ലേ..?".

"ആന്ദ്രോ കിടക്കുന്നു....".

"തനെന്താണെന്ന് വെച്ചാൽ കാര്യം പറയു...
കുഴപ്പം വല്ലതുമുണ്ടോടോ...?".

"ഉണ്ട്.., പോലീസ് ഇന്നു ഓഫീസിൽ വന്നിരുന്നു  അവർക്ക് വേണ്ടത് ലോപ്പസ് സാറിന്റെ വിവരങ്ങളാണ്. ആ DYSP ബെന്നിയാണ് അവരുടെ ടീം ലീഡർ".

"ഓ...അയാളോ...എന്നിട്ട്?".

"ഞാൻ നമ്മുടെ വക്കീലിനെ വിളിച്ചപ്പോൾ അയാൾ പിടികൊടുക്കരുതെന്ന് പറഞ്ഞു...
ഞാൻ പിൻവാതിൽ കൂടി പുറത്തിറങ്ങി....
നമ്മുടെ സീക്രട്ട് ഡോറിലൂടെ...."

"അത് നന്നായി...."

"ഓജോ, സാറിനെ ഒന്നുവിളിക്കൂ..."

"പണിക്കര് നിൽക്ക് ഞാനിപ്പോ വിളിക്കാം..."

"ആന്ദ്രോ ....ശോ..അർജ്‌ജുൻ ടാ അർജ്‌ജുൻ ഒന്നെഴുന്നേൽക്കടാ..."

"എന്താടാ ഒന്ന് കിടക്കാനും സമ്മതിക്കില്ലേ....?".

"അതല്ലടാ നീയെന്നെഴുന്നേറ്റേ..."

"ശെടാ ഇവന്റെ ഒരു കാര്യം". ആന്ദ്രോ എഴുന്നേറ്റിരുന്നു...."എന്നതാണ്
? ".

"ദാ.. പണിക്കര് വിളിക്കുന്നു..."

"പണിക്കരോ...ഇപ്പോഴോ...?"

"അതേ...ദാ സംസാരിക്കു....".

"ഹലോ,എന്താ പണിക്കരെ ഈ നമ്പറിലേക്ക് വിളിക്കരുതെന്ന് പറഞ്ഞതല്ലായിരിന്നോ...?".

"അതേ സർ, പറഞ്ഞിരുന്നു...but അത്യാവശ്യമുള്ളതുകൊണ്ടു വിളിച്ചു പോയതാണ്".

"എന്താണ് കാര്യം...?".

"സർ, കാര്യങ്ങളാകെ കുഴപ്പത്തിലായി. ആ DYSP ബെന്നി ഓഫിസിൽ വന്നിരുന്നു. ഞാൻ കഷ്ടിച്ചു രക്ഷപെട്ടതാണ്".

"ഓ, അവൻ അത്രയ്ക്കായോ...?". ലോപ്പസ് പല്ലുഞെരിച്ചു.

"അതേ...അയാളാണ് എല്ലാത്തിനും തുടക്കമിട്ടത്".

"എങ്കിൽ പിന്നെ അയാൾക്ക് പോകാൻ  സമയമായി....മുൻപൊരിക്കൽ വാണിംഗ് കൊടുത്തതാണ്. കേൾക്കില്ലെങ്കിൽ പിന്നെ എന്താ ചെയ്യാ....നമ്മുക്ക് പണി കൂടും അത്രതന്നെ....".

"അപ്പോൾ സർ അയാളുടെ മോളെയങ്ങു പൊക്കിയാലോ..?".

"No. കുടുംബത്തെ തൊട്ട് കളിക്കാൻ ഇപ്പോ നേരമില്ല".മുഷ്ടി ചുരുട്ടി കട്ടിലിലിടിച്ചു കൊണ്ട്
പകരം അവനെയങ്ങു തീർത്തു കളഞ്ഞേക്ക് പണിക്കരെ...".

ശബ്ദം ഇത്തിരി പൊങ്ങിയോ, ആന്ദ്രോ ഓജോയെ നോക്കി. ഓജോക്ക് കാര്യം മനസിലായി.ഓജോ അടുക്കളയിലേക്ക് നടന്നു. ഗൗരി തിരക്കിട്ട ജോലിയിലാണ് .
ഹാവൂ...കേട്ടില്ല.
പെട്ടെന്നാണ്  ഓജോക്ക് നേരെ ഗൗരിയുടെ കണ്ണുകൾ നീണ്ടത്. ഓജോ തലവലിച്ചു ആന്ദ്രോക്ക് അരികിലേക്ക് നടന്നുപോയി.

"പണിക്കരെ ആ മോണ്ടി പ്രസൂനെ വിളിക്ക്. അവനാകുമ്പോൾ വന്നു പണി തീർത്തു രായ്ക്കുരാമാനം തിരിച്ചു പൊക്കോളും".

"ശരിയാണ് സർ, അവനു പണിയറിയാം...മേടിക്കുന്ന കാശിന് കൂറുള്ളവനാ. അത്യാവശ്യഘട്ടത്തിൽ നമ്മുക്ക് വേണ്ടി മുൻപും കളത്തിലിറങ്ങി വെട്ടിനിരത്തി ഒരീച്ച അറിയാതെ പോയിട്ടുള്ളതല്ലേ?".

"അതാണ് അവനെ വിളിച്ചോ... പണിക്കര് കാര്യം പറയു... മോണ്ടി വന്നോളും".

"അതേ സർ വിളിക്കാം, വരാതിരിക്കാനാവില്ലല്ലോ..?, അന്ന്  ആ മന്ത്രിയുടെ ബന്ധു ആ ബാങ്കുകാരനെ തട്ടിയ കേസിൽ സർ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും അവൻ അഴിക്കുള്ളിലായിരുന്നേനെ".

"ഉം. താൻ മോണ്ടിയെ വിളിക്ക്. എന്നിട്ട് കേസ് ഏൽപ്പിക്കു...പിന്നെ ആരെയാണ് ഒഴിവാക്കേണ്ടതെന്നും  വ്യക്തമായി പറയണം".

"ശരി സർ. മോണ്ടിയെ വിളിച്ചിട്ട് സാറിനെ വിളിക്കാം".

"ആ ok. പിന്നെ താൻ ഒരു കാരണവശാലും പിടികൊടുക്കരുത്. കരുതിയിരിക്കണം. എവിടെയെങ്കിലും safe ആയിരിക്ക്".

"Yes, ഞാൻ ശ്രദ്ധിക്കുന്നുണ്ട്, എന്നാൽ വെക്കട്ടെ സർ".
 
"ആ പണിക്കരെ എലോറയുടെ കാര്യം മറക്കണ്ട. അവൾ നമ്മുടെ കണ്മുന്നിൽ തന്നെയുണ്ടാവണം.  ഒരു ഫൗൾ ചെയ്യാൻ അവൾക്കവസരം  നൽകരുത് ".

"ആ കാര്യം മ്മ്‌ടെ പിള്ളേര് നോക്കിക്കൊള്ളും സർ,  അതോർത്ത് വറീഡാവണ്ടാ".

"ഏയ് അതൊന്നുമില്ല. അവളുടെ കാര്യം നിങ്ങളുടെ ഉത്തരവാദിത്വമാണ്. വീഴ്ച്ചപറ്റിയാൽ...."

ആന്ദ്രോയുടെ സ്വരം ശാന്തമാണെങ്കിലും അതിലെ മുള്ളുകൾ തിരിച്ചറിഞ്ഞ പണിക്കർ പരിഭ്രമത്തോടെ,
"അറിയാം സർ, ഞാൻ നോക്കികൊള്ളാം".

എങ്കിൽ വെച്ചോ. ഇനി വിളിക്കുമ്പോൾ ആ ബെന്നിക്കു വേണ്ടിയുള്ള അന്ത്യകൂദാശയർപ്പിക്കണമെനിക്ക്"
.
 
"Ok സർ.thank you".

ആ ok,  ok.

ഗൗരി അപ്പോഴേക്കും അവർക്കരികിലേക്കെത്തി.

"ആഹാ രണ്ടാളും കൂടി എന്താ ആകെ തലപുകഞ്ഞു?".

"ഏയ് ഒന്നുമില്ല, ഞങ്ങളു ചുമ്മാ".

"ഉം.ആയിക്കോട്ടെ..വിശ്വസിച്ചു. അതേ  പറയുമ്പോൾ കണ്ണുകൾ ചലിക്കുന്നുണ്ടെല്ലോ, അപ്പൊ പറഞ്ഞത് കള്ളമാണ്".
അവൾ ലോപ്പസിന്റെ കണ്ണിലേക്ക് മിഴിയിറക്കി. അയാൾ തലയൊന്നു താഴ്ത്തി.
അവൾ ചിരിച്ചു, " അതേ വാ അത്താഴം കഴിക്ക സമയം 8 മണിയാകുന്നു".

ആന്ദ്രോക്ക് വിശപ്പു തോന്നിയില്ല. പക്ഷെ ഓജോക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ട്. കാട്ടിലൂടെ ഒരുപാട് നടന്നു ക്ഷീണിച്ചതല്ലേ.ഒന്ന് കിടക്കണം. പായ കണ്ടാൽ മതി അപ്പൊ ഉറങ്ങും. കുറെ ദിവസായില്ലേ ഈ ഓട്ടത്തിൽ.

വണ്ടിയിൽ നിന്നിറങ്ങിയ DYSP ബെന്നി ചുറ്റിനും നോക്കി. പോക്കറ്റിലേക്ക് കയ്യിട്ട്. Gun ഉണ്ടെന്ന് ഉറപ്പ് വരുത്തി ആളനക്കമുള്ള ലക്ഷണമൊന്നുമില്ല.

"കമോണ് സെർച്ച്...ഒരിടം പോലും വിടരുത്. അവൻ പുറത്തേക്ക് പോയിട്ടില്ല. അപ്പോൾ അകത്തു തന്നെ കാണും".
DYSP ബെന്നി കനത്ത സ്വരത്തിൽ നിർദ്ദേശിച്ചു.
പൊലീസുകാർ ആ ഓഫീസിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. പോലീസ് ബൂട്സിന്റെ ശബ്ദങ്ങൾ ആ ബിൽഡിങ്ങിന്റെ നിശബ്ദതക്കു ഭംഗം വരുത്തി മുഴങ്ങി കേട്ടു.
പോലീസ് എത്രതിരഞ്ഞിട്ടും ഒന്നും കണ്ടെത്താനവർക്ക്  കഴിഞ്ഞില്ല. അവിടെനിന്നും  ആരെയും കണ്ടുകിട്ടിയതുമില്ല.

കുറച്ചു നേരത്തിനുള്ളിൽ എല്ലാവരും DYSPയുടെ അടുത്തേക്ക് മടങ്ങിയെത്തി.

"സർ, ഇവിടെ ആരുമില്ല.."എസ് ഐ ശിവ
 പറഞ്ഞു.

"അപ്പോൾ അവന്മാര് രക്ഷപ്പെട്ടു, നമ്മൾ അല്പം വൈകിപോയെന്നു തോന്നുന്നു. എന്തായാലും born criminals ആണ്. അല്ലെങ്കിൽ ഇത്രയും മൃഗീയമായ പ്രവർത്തികൾ ചെയ്യില്ല".

"അതെ സർ...സർ എനിക്കൊരു സംശയമുണ്ട്".

"എന്താണ് ശിവ".

"അത് സർ....പിന്നെ...."

"What's the matter?, tell me what ever was that..".

"സർ, ഡിപ്പാർട്ട്‌മെന്റിൽ ആരോ നമ്മുടെ മൂവ്മെന്റ്‌സ്  അവർക്ക് inform ചെയ്യുന്നുണ്ട് എന്നൊരു സംശയം".

"You are right. എനിക്കും അങ്ങനെതോന്നി, സീ ശിവാ, വൈകിട്ട് നമ്മുക്കൊന്നിരിക്കണം. മൊത്തം ടീമിനെ ഒന്നഴിച്ചു പണിയണം".

"Ok സർ".

" പിന്നെ ശിവ, ഞാൻ മോളുടെ സ്കൂൾ വരെ പോകാണ്. സ്കൂളില് ഒരു function ഉണ്ട്. ഒഴിഞ്ഞുമാറാൻ നോക്കിയിട്ട് പറ്റിയില്ല. 20 മിനിറ്റിൽ ഞാൻ തിരിച്ചെത്തും. You carry on...".
 
ലോപ്പസിന്റെ ഓഫീസ് അരിച്ചു പെറുക്കി നോക്കിയിട്ടും പണിക്കരുടെ പൊടിപോലും പൊലീസിന് കിട്ടിയില്ല. പണിക്കർ അതോർത്തു ചിരിച്ചു. പണിക്കാരോടാ ഏമാന്മാരുടെ കളി.

പണിക്കർ മോണ്ടി പ്രസൂന്റെ നമ്പറിലേക്ക് വിളിച്ചു.

"ഹലോ...പണിക്കർ സർ...എന്നാ വിശേഷം, പതിവില്ലാത്തൊരു വിളി, നുമ്മ ലോപ്പസ് സാർ എങ്കെ?".

"പിള്ളേ , ഞാൻ ലോപ്പസ് പറഞ്ഞിട്ടാ വിളിക്കുന്നത്".

"ആമാ, അപ്പടിയാ, സെല്ലുങ്കോ എന്ന വിഷയോ..?".

"അത് വന്തു എങ്കെ ഒരു ചിന്ന പ്രോബ്ലമിരിക്ക്".

"എന്നാച്ച്".

"നുമ്മ ലോപ്പസാറിനിട്ട് ഒരുത്തൻ ഗലാട്ട..ഗലാട്ട..".

"പണിക്കരെ, നിങ്ങള് മലയാളത്തിൽ കാര്യം പറ. വെറുതെ അറിയാൻ വയ്യാത്തതൊക്കെ പൊക്കിയെടുത്തു നേരംകളയാതെ".

"അതാണ്...മോണ്ടി ഒരാളെ ഫിനിഷ് ചെയ്യണം. അതും ഒരു DYSP യെ... എന്താ പറ്റില്ലേ..?".

"ആഹാ അത്രേ ഉള്ളോ, യാരവൻ..?,അവന്റെ ഫോട്ടോ with ഡീറ്റൈൽസ്  അയക്ക്. ഇപ്പൊ തന്നെ".

"Ok. ദാ വന്നൂ...അല്ല മോണ്ടി എന്നെത്തും...?".

"ദാ ഇപ്പൊ എത്തും..."

"അതിന് മോണ്ടി ഇപ്പോ എവിടെ...?".

"ഇവിടെ...".

"കൊച്ചിയിലോ....?"

"ആമാ, അതേ ജെട്ടിക്കടുത്തുണ്ട്".

"ആഹാ ഞാനും അവിടെത്തന്നെ....".

കടവുളെ...ഒരു മിനിറ്റ് ഞാൻ പണിക്കരയച്ച msg ഒന്നു നോക്കട്ടെ...".
വാട്‌സ്ആപ്പ് സ്ക്രീനിൽ തെളിഞ്ഞു കണ്ട മുഖം നോക്കി മോണ്ടി ചുണ്ടുകൾ വക്രിച്ചു.
"ഓ ഇവനാണോ...ഇയാളല്ലേ അന്നെന്നെ കുടുക്കാൻ നോക്കിയത്. മറ്റേ മന്ത്രിയിടപെട്ട കേസിന്?".
മോണ്ടിയുടെ ശബ്ദത്തിൽ DVSP യോടുള്ള
അടങ്ങാത്ത പക തിരിച്ചറിഞ്ഞ പണിക്കര് ഊറി ചിരിച്ചു.

"അതേ...അവൻ തന്നെ DVSP ബെന്നി".

"പൊളിച്ചു, അന്നേ കരുതിയത് അയാളുടെ കാലൻ ഞാനാണെന്ന്, എന്റെ പഴനിമല മുരുകാ നിന്റെ ഓരോ ലീലാവിലാസങ്ങൾ".

"തന്നെ തന്നെ...".

"ആ പണിക്കര് അവിടെ നിൽക്ക്. ഞാനിപ്പോ അങ്ങോട്ട് വരാ".

കാവിമുണ്ടും നീല ജുബ്ബയും, കഴുത്തിൽ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയും, നെറ്റിയിൽ കളഭവും, ഉരുക്കു കൈകളും , കയ്യിൽ തടിച്ച ഒരിടി വളയും കട്ടത്താടിയും നീലിച്ച തിളങ്ങുന്ന കണ്ണകളുമുള്ള  6 അടി ഉയരവുമുള്ള ഏകദേശം 35 വയസ് തോന്നിക്കുന്ന ഒരു ആജാനബാഹു. അതായിരുന്നു മോണ്ടി പ്രസു. കണ്ടാൽ ഒരു ഉത്തമഭക്തൻ.

തന്റെ വോൾവോയുടെ ഡോർ തുറന്ന് അകത്തേക്ക് കയറി. കാറ് പണിക്കരെ ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.
നീലി (നോവൽ -ഭാഗം-9: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക