Image

സാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവും

Published on 09 September, 2020
സാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവും

ന്യു യോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഫിലിപ്പ് ചെറിയാന്റെ (സാം) ക്രുഷിത്തോട്ടവും പൂന്തോട്ടവും ഇക്കൊല്ലാവും ധാരാളം പേരെ ആകര്‍ഷിക്കുന്നു. രണ്ടും നയനാന്ദകരം.

മെയ് മാസം മുതല്‍ സെപ്തംബര്‍ വരെയുള്ള ചെറിയ കാലയളവില്‍ മനോഹരമായി മെനഞ്ഞെടുത്ത ഒരു കൃഷിത്തോട്ടവും, അതോടോപ്പും തന്നെ വീടിനു മുന്‍പില്‍ വളരെ ചിട്ടപ്പെടുത്തിയെടുത്ത വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളും.

വീടിനു പിന്നിലാണ് പച്ചക്കറികളുടെ ഹരിതോത്സവമെങ്കില്‍, വീടിനു മുന്നിലൊരു വസന്തോത്സവവും ഉണ്ട്.

ന്യൂ സിറ്റിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ സമിന്റെപച്ചക്കറി തോട്ടത്തില്‍ ഇപ്രാവശ്യവും നൂറു മേനി വിളഞ്ഞു. പാവക്കയും പടവലങ്ങയും വഴുതനയും താക്കാളിയും എന്നു വേണ്ട ഒരു നാടന്‍പച്ചക്കറി തോട്ടത്തില്‍ എത്തിയ പ്രതീതി.

ഡാലിയ പൂക്കളുടെ മനോഹരിതയിലേക്കാണു റോഡില്‍ നിന്നു നമ്മള്‍ കടന്നു ചെല്ലുന്നത്. വിവിധ ഇനം പൂക്കളാല്‍ നിറഞ്ഞ വര്‍ണ്ണ വൃന്ദാവനം തന്നെയാണ് വീടിനു മുന്‍പില്‍ നമ്മെ എതിരേല്‍ക്കുന്നത്. ഇടക്കിടക്ക് മരത്തില്‍ കൂടു കെട്ടിയിരിക്കുന്ന കിളികളുടെ കളകളാരവം കൂടിയാവുമ്പോള്‍ മനസ്സിന് കുളിര്‍മ. ഇടക്ക് അമേരിക്കക്കാര്‍ വന്ന് ഇതിന്റെ ഫോട്ടോ എടുത്തു പോകുന്നതായി സാം സാക്ഷ്യപ്പെടുത്തുന്നു.

പക്ഷെ നാട്ടിലെ പോലെയല്ല വിളകള്‍. വലിപ്പത്തിലും തൂക്കത്തിലും അമേരിക്കന്‍ തന്നെ അവ. എന്നു വച്ചാല്‍ നാട്ടിലെ രണ്ടൊ മൂന്നോ പാവക്കയുടെ വലിപ്പമാണു ഇവിടെ ഒരെണ്ണത്തിന്. ഇട തടവില്ലാതെ അവ കായ്ച്ചു നില്‍ക്കുന്നു.

ഇലകളാണോ കായ്കളാണോ കൂടുതല്‍ എന്നു ഒരു നിമിഷം ആരുമൊന്നു സംശയിച്ചു പോകും. അത്രക്ക് തിങ്ങി നിറഞ്ഞു നില്‍ക്കുകയാണ് പാവയ്ക്കയുടെ കൂട്ടം. നല്ല വലുപ്പത്തില്‍ വിളഞ്ഞു നില്‍ക്കുന്ന മനോഹരമായ പാവയ്ക്കകള്‍. ഇതൊന്നു കണ്ടു കളയാമെന്നു കരുതി പാവല്‍ തോട്ടത്തിലൂടെ ഒതുങ്ങി നടന്നു അപ്പുറം എത്തുമ്പോള്‍ പിന്നെയും കാഴ്ചകളുടെ പൂരം .. വഴുതനയും, പടവലവും, തക്കാളിയും, പച്ചമുളകുമെല്ലാം ചെടികള്‍ നിറയെ കായ്ച്ചു നില്‍ക്കുന്നു. വിവിധ ഇനം മുളകുവര്‍ഗങ്ങളുടെ കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും എരിയുള്ള മുളകും, എട്ടടിക്കു മുകളില്‍ നീളമുള്ള ചീര വര്‍ഗ്ഗങ്ങളും അതിശയിപ്പിക്കുന്ന തന്നെ.

വട്ടവടയിലോ പൊള്ളാച്ചിയിലോ ആണോ എന്നു ഒരു നിമിഷം സംശയിക്കും. അതു കാണുമ്പോള്‍ ഫിലിപ് ചെറിയാന്റെ മുഖത്തൊരു ചെറു ചിരി. പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും എല്ലാം ബഹുസ്പുരണമാണ് ആ ചിരി.

പരിചയക്കാര്‍ കുറെ പേര്‍ക്കു കൊടുത്തു. പലരും ദൂരെ നിന്നു വരെ വന്നു, കാണാനും പച്ചക്കറി കൊണ്ടു പോകാനും. അതില്‍ സാമിനു കൂടുതല്‍ സന്തോഷം.

മുന്‍പ് ഫോമ തെരെഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ ഫിലിപ്പ് ചെറിയാന്‍ നടത്തിയൊരു പ്രഖ്യാപനമുണ്ട്. ഫോമായുടെ ഭരണ സമിതിയില്‍ എന്റെ സേവനം ആവശ്യം ഉണ്ടെന്നു തോന്നിയാല്‍ നിങ്ങള്‍ എനിക്ക് വോട്ടു ചെയ്യുക. ഞാന്‍ ജയിച്ചില്ലെങ്കില്‍ പൂര്‍ണ സമയം എന്റെ ഇഷ്ടവിനോദമായ കൃഷിയില്‍ ചെലവഴിക്കും.

തെരെഞ്ഞെടുപ്പില്‍ പൊരുതി തോറ്റപ്പോള്‍ ഇഷ്ട വിനോദത്തിലേക്കു തിരിഞ്ഞു. മഞ്ഞു കാലം കഴിഞ്ഞതോടെ പൂര്‍വാധികം ശക്തമായി കൃഷി തുടങ്ങി. ആവശ്യത്തിനു വെള്ളവും ജൈവവളവും എല്ലാം കൂടി നല്‍കിയത് ഫലം കണ്ടു.

പക്ഷെ ഇതത്ര നിസ്സാരമായി നടക്കുന്നതാണെന്നു കരുതിയാല്‍ തെറ്റി. വെള്ളത്തിനും വളത്തിനുമായി നല്ലൊരു തുക തന്നെ ചെലവാകും. ഇടക്കിടക്ക് വന്നു പോകുന്ന സഹായിയുടെ കൂലി വേറെയും. കുതിരച്ചണകം ഒരു ലോഡാണു ഇറക്കിയത്. അത് രണ്ട് മൂന്നു വര്‍ഷത്തേക്കു ഉപകരിക്കും.

സാമിന്റെ വാക്കില്‍ പറഞ്ഞാല്‍, 'ഒരു കുട്ടി ജനിച്ച് പ്രായപൂര്‍ത്തിയാകുന്നതുവരെ, ഒരു ജോലി കിട്ടുന്നതുവരെ, പഠിപ്പിച്ചു വലുതാകുന്നത് വരെ, അവരുടെ വിവാഹം വരെ നമ്മള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുവോ അത്രയും തന്നെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ശ്രദ്ധ വേണം'.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുക നിസാരമല്ല. അതിനു അര്‍പ്പണ ബോധം ഉണ്ടാകണം. കൃഷി എന്റെ തപസാണ്. കലപ്പയില്‍ കൈവെച്ചു തിരിഞ്ഞു നോക്കരുത്. തിരിഞ്ഞു നോക്കിയാല്‍ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായതു പോലെ ആകും. നാട്ടില്‍ നിന്നുപോലും ചെടികളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ക്ക് വിളി വരുന്നു. വിത്തുകളുടെ മേന്മയില്‍ വിശ്വസിക്കാറില്ല. സമയം പ്രധാനം, മനസും വേണം.' ഫിലിപ് ചെറിയാന്റെ വിഷമില്ലാത്ത ജൈവ പച്ചക്കറികള്‍ക്ക് മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുമായി.

ന്യൂയോര്‍ക് കര്‍ഷക ശ്രീ അവാര്‍ഡ് കമ്മിറ്റി ജേതാവായിരുന്നു. അവാര്‍ഡ് കമ്മിറ്റി ഇങ്ങനെ വിലയിരുത്തി:ന്യൂ യോര്‍കിലെന്നല്ല അമേരിക്കയില്‍ തന്നെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉള്ള ഏറ്റവും മനോഹരമായ തോട്ടം. കേരളത്തില്‍ പോലും കാണാന്‍ വിരളം.

ഡിഗിക്ക് ബോട്ടണി പഠിച്ചു എന്നതാണു സാമിന്റെ ക്രുഷിയുമായുള്ള ബന്ധം. മാസ്റ്റേഴ്സിനു ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആയിരുന്നു. പിതാവ് പോലീസ് ഒഫീസറായിരുന്നു. ക്രുഷി ഒന്നും ഇല്ല. ഇവിടെ വന്ന ശേഷം വ്യാപാര രംഗത്താണു കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത്.

കര്‍ഷക ശ്രീ അവാര്‍ഡ് ചടങ്ങില്‍സാമിന്റെ സരസമായ പ്രസംഗത്തില്‍ നടീ നടന്മാര്‍ക്ക് പലതവണ അവാര്‍ഡ് ലഭിക്കുന്നത് ചൂണ്ടിക്കാട്ടി. അങ്ങിനെയെങ്കില്‍ ഈ വര്‍ഷവും തനിക്ക് അവാര്‍ഡ് നല്‍കാവുന്നതാണെന്നും കൂട്ടചിരികള്‍ക്കുള്ളില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

സഘടന ഇലെക്ഷനുകളില്‍ ചിലപ്പോള്‍ സാമിനെ തോല്‍പിക്കാന്‍ ആകും, എന്നാല്‍ കൃഷിയുടെ കാര്യത്തില്‍ തോല്‍പിക്കാന്‍ ആകില്ല- പതിവ് ശൈലിയില്‍ സാം മനസ്സില്‍ പറയുന്നു, ചന്തുവിനെ തോല്പിക്കാനാവില്ല മക്കളെ.

കൈരളി ടീവി, ഏഷ്യാനെറ്റ്, അവാര്‍ഡ് ചടങ്ങ്, നാല്‍പതു മിനിറ്റോളം വരുന്ന, യൂട്യൂബില്‍ മുപ്പത്തിനായിരത്തിനു മേല്‍ വരുന്ന കാണികള്‍ രണ്ടു ദിവസത്തിനുള്ളില്‍ കണ്ട കൃഷിയുടെയും, ഫ്‌ലവര്‍സിന്റെയും വീഡിയോ മുതലായ ലിങ്കുകള്‍ താഴെ

https://vimeo.com/444077072?fbclid=IwAR0Y9wV4cPfbSNrQuR8JVVRgSulmhW1BKk3B2oESYPuu8jmZNVXnfG4VJkI

https://www.youtube.com/watch?v=BDhkilaZJgQ&fbclid=IwAR2YaiSkHNKxZmuzNy1nNpxh9C78MhKhxYYtoQK1Z2NNju3x8K3swuM517Q

https://www.youtube.com/watch?time_continue=1&v=BDhkilaZJgQ&feature=emb_logo

https://www.youtube.com/watch?v=INxdIIHoEH4&fbclid=IwAR2EGg3mq-JCzQ9nylp4wrJ5t8WtTKmdEr0uceEE_GTVkHudLq9wmCSw7A0

സാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവുംസാമിന്റെ തോട്ടത്തില്‍   ഹരിതോല്‍സവവും വസന്തോല്‍സവവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക