Image

കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്

അനിൽ പെണ്ണുക്കര Published on 12 September, 2020
കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്
മലയാളി ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും അതിജീവനത്തിൻ്റെ പാതകൾ വളരെ ഈസിയായി തുറന്നിടും. എന്നിട്ട് നെഞ്ചും വിരിച്ചൊരു നടപ്പുണ്ട്. എന്നിട്ട് വരുന്നവനോടും, പോന്നവനോടുമൊക്കെ അഭിമാനത്തോടെ ആ പാതയെക്കുറിച്ച് പറഞ്ഞു കൊടുക്കും .പിന്നാലെ വരുന്നവന് താങ്ങായും തണലായും നിറഞ്ഞങ്ങനെ നിൽക്കും അതിനിടയിൽ ആരെങ്കിലും പറ്റിച്ചോ ചതിച്ചോ എന്നൊന്നും ചിന്തിക്കില്ല. എല്ലാ സഹായങ്ങളുമായി അവർ നമുക്കൊപ്പം ഉണ്ടാകും .

പറഞ്ഞു വരുന്നത് കുറച്ച് ചെറുപ്പക്കാർ തുറന്നു വച്ച ഒരു പാതയെ കുറിച്ച് പറയാനാണ്. പാതയോരങ്ങളിൽ സൊറ പറഞ്ഞിരിക്കുന്നവർക്കും വീടിൻ്റെ നാലതിരുകൾക്കകത്ത് ഇരിക്കുന്നവർക്കും ചിന്തിക്കുവാനും ചിരിക്കുവാനുമുള്ള ഒരു രുചിയുള്ള ഭക്ഷണത്തെ ക്കുറിച്ച് നമുക്കറിയാം .

"കഞ്ഞിയും ബർഗറും "
.ഒന്ന് മലയാളിക്കൊപ്പം നടക്കുന്ന വിഭവമാണങ്കിലും മറ്റൊന്ന് അതു പോലെ തന്നെ സർവ്വ വൈറ്റമിനും അടങ്ങിയ മറ്റൊരു വിഭവം.കഞ്ഞിയും ബർഗറും പോലെ തന്നെ നമുക്കിഷ്ടപ്പെടുന്ന ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് ഡിട്രോയിറ്റിൽ നിന്നുമുള്ള മൂന്ന് മലയാളി ചെറുപ്പക്കാർ .അവരുടെ ആദ്യത്തെ സംരംഭമാണ് കഞ്ഞിയും ബർഗറും എന്ന പേരിൽ പുറത്തിറങ്ങിയ വെബ് സീരീസ്.

കഥയും തിരക്കഥയും സംഭാഷണവുമെഴുതി കഞ്ഞിയും ബർഗറും നമുക്ക് വിളമ്പുന്നത് അജിത് അയ്യമ്പിള്ളിയാണ്. അമേരിക്കൻ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ചില കഥാപാത്രങ്ങളേയും ,കോവിഡ് കേരളത്തിൻ്റെ പ്രവാസി തിരസ്ക്കരണത്തേയും പശ്ചാത്തലമാക്കി നിർമ്മിച്ച ഈ വെബ് സീരീസ് കാണുമ്പോൾ ചില സമയത്തെങ്കിലും നമ്മുടെ കണ്ണു നനയും. അതേപോലെ തന്നെ നമ്മൾ പൊട്ടിച്ചിരിക്കുകയും ചെയ്യും.ഇരുന്നു ചിന്തിക്കുകയും ചെയ്യും .

ഡിട്രോയിറ്റ് മെട്രോ ഏരിയാ യിൽ താമസമാക്കിയ മൂന്ന് സുഹൃത്തുക്കളായ അജിത് ,പ്രിമസ് ജോൺ, ബോബി ആലപ്പാട്ട് എന്നിവർ ചേർന്ന് രൂപം നൽകിയ ഡിട്രോയിറ്റ് മല്ലു ബ്രദേഴ്സ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ വെബ് സീരീസിൽ അക്ഷരക്കാഴ്ച്ചകളിലൂടെ ശ്രദ്ധേയനായ ജോസ് കുട്ടി  ഒരു വലിയ ഫാമിൻ്റെ ഉടമസ്ഥനായി പ്രധാന വേഷത്തിലെത്തുമ്പോൾ ഉത്തരേന്ത്യക്കാരിയെ വിവാഹം കഴിച്ച് കേരളം കാണാനാകാതെ  വലയുന്ന അമേരിക്കൻ മലയാളിയായി ഷാജി എഡ്വേർഡും ,കേരളത്തിൽ നിന്നും അമേരിക്കയിലെത്തുന്ന അളിയൻ കഥാപാത്രം അവതരിപ്പിക്കുന്ന പ്രിമസ് ജോണും, ഇവരുടെ കൂട്ടുകാരനാവുന്ന സംവിധായകൻ അജിത്ത് അയ്യമ്പിള്ളിയുമൊക്കെ ഭാവിയിൽ സിനിമയുടെ വാഗ്ദാനമാണ് എന്ന കാര്യത്തിൽ തർക്കമില്ല .ഷാജി എഡ്വേർഡ് കരയിപ്പിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല .നാട്ടിൽ നിന്നുള്ള ഒരു കഥാപാത്രമായി വിനോദ് കെടാമംഗലവും തകർത്തഭിനയിച്ചു.

ഈ വെബ് സീരിസിൻ്റെ വിജയത്തിൻ്റെ മറ്റൊരു പ്രത്യേകത മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദീപക് ദേവ് സംഗീതം പകർന്ന വെബ് സീരീസ് എന്ന പ്രത്യേകതയുമുണ്ട്  . അദ്ദേഹം തന്നെ പാട്ടെഴുതി സംഗീതവും ,പശ്ചാത്തല സംഗീതവും  നിർവ്വഹിച്ച് പാടുകയും ചെയ്തിരിക്കുന്നു. പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച വെബ് സീരീസ്  കൂടിയാണ് കഞ്ഞിയും ബർഗറും .നടൻ കൂടിയായ പ്രിമസ് ജോണാണ് ക്യാമറ.എക്സികുട്ടീവ് പ്രൊഡ്യുസർ ബോബി ആലപ്പാട്ട് ,കഥ ,തിരക്കഥ ,സംഭാഷണം ,സംവിധാനം,എഡിറ്റിങ് അജിത് അയ്യമ്പിള്ളി

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ചെറിയ കഥ. അത് അവതരിപ്പിച്ചിരിക്കുന്ന രീതിക്ക്  അമേരിക്കൻ മലയാളികൾ കയ്യടിച്ചേ മതിയാവു. അത്രത്തോളം ഉള്ളുരുക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ വെബ് സീരീസിൻ്റെ ആദ്യഭാഗം.

കഞ്ഞിയും ബർഗറും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം..

https://youtu.be/JFng5HAkZ7oഒരു നഷ്ടവും ഉണ്ടാവില്ല. ഒരു സിനിമ കാണുന്നതുപോലെ ചെറിയ സമയത്തിനുളളിൽ മനോഹരമായ ഒരു ദൃശ്യാനുഭവം.


കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്കഞ്ഞിയും ബർഗറും; അമേരിക്കയിൽ നിന്നും ഒരു ഉശിരൻ വെബ് സീരീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക