Image

പാനലും ഗ്രൂപ്പിസവും ഫോമായേ തളർത്തും; ഫൊക്കാനയ്ക്കു പറ്റിയത് ഫോമായിൽ ആവർത്തിക്കരുത്

ജയചന്ദ്രൻ രാമകുഷ്ണൻ, ന്യൂ യോർക്ക് Published on 14 September, 2020
പാനലും ഗ്രൂപ്പിസവും ഫോമായേ തളർത്തും; ഫൊക്കാനയ്ക്കു പറ്റിയത് ഫോമായിൽ ആവർത്തിക്കരുത്

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പാനൽ-ഗ്രൂപ്പിസം  എന്നും മലയാളി സംഘടനകൾക്ക് ശാപമാണ്. സ്നേഹത്തോടും  സൗഹാർദ്ദമായും കെട്ടിപ്പൊക്കിയ  സംഘടനകളിൽ  വാശിയും വൈരാഗ്യവും  അങ്ങനെ   കടന്നു വരുന്നു.  നല്ലതിന് വേണ്ടി തുടങ്ങിയ  പ്രസ്ഥാനങ്ങളിലൊക്കെ  വാശിയും വൈരാഗ്യവും  നാശത്തിന്റെ വിഷവിത്തുകളാണ് വിതക്കുന്നതു എന്ന് നമുക്കറിയാം.   ഇതിന്റെയെല്ലാം തുടക്കം ഗ്രൂപ് കളിയാണ്. 

ആദ്യം ഒതുക്കത്തിൽ വളരെ രഹസ്യമായി തുടങ്ങും. പിന്നെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് തുറന്ന ഗ്രൂപ് കളിയായി മാറും. ഒടുവിൽ പാനലായിമാറുന്നു,,  അങ്ങനെ സംഘടനക്ക് ശാപമായി തീരുന്നു.   എന്തിനാണീ പാനലും ഗ്രൂപ്പും കളിക്കുന്നത്. അമേരിക്കൻ മലയാളികൾ  മണ്ടന്മാരല്ലല്ലോ.  അവർക്കു യഥാർത്ഥ പ്രവർത്തകരെ തിരിച്ചറിയുവാനുള്ള വിവരം ഉണ്ട്. 

കഴിവും സമയവുമുള്ളവർ മുന്നോട്ടു വരട്ടെ. സംഘടനക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരെ  അമേരിക്കൻ മലയാളികൾക്ക് നന്നായി അറിയാം. 
നോക്കുക എന്താണ് ഫോകാനയ്ക്കു പറ്റിയത്. ഗ്രൂപ്പിസവും പാനലും കളിച്ചു  സംഘടന തന്നെ ഇല്ലാതായി.  ഇന്ന് ഫൊക്കാനാ എന്ന് പറയാമോ, കോടതി വിലക്കില്ലേ . പിന്നെ,   ഗ്രൂപ്പും പാനലും ഒരാൾ തുടങ്ങുമ്പോൾ മറ്റുള്ളവർക്ക് വേറെ പോംവഴി ഇല്ലാതെ അവരും. ആ വഴി തെരഞ്ഞെടുക്കാൻ നിർബന്ധിതരായ തീരും. അവരെ കുറ്റം പറയാൻ  പറ്റില്ലല്ലോ.  

 സംഘടന രണ്ടായാലും വേണ്ടില്ല തങ്ങളുടെ ഗ്രൂപ്പിസം ജയിക്കണമെന്നുള്ള അഹന്തയാണ് മലയാളി സമൂഹത്തെ തളർത്തുകയും, ഫോമായിൽ അന്തച്ഛിദ്രത്തിനു വഴിതെളിക്കയും ചെയ്യുന്നത്.  സംഘടനയുടെ തുടക്കത്തിലുണ്ടായിരുന്നെന് പറയുന്ന വ്യക്തി തന്നെ അതിനു വഴിമരുന്നിടുമ്പോൾ  എന്ത് സംഘടനാ സ്നേഹമാണെന്ന  മറുചോദ്യം ഉയരുന്നു .  സംഘടന രണ്ടായാലും  വേണ്ടില്ല  ഞങ്ങൾ ഗ്രൂപ്പും പാനലുമായി  മത്സരിക്കുമെന്ന കടുംപിടുത്തം  ഫോമയ്ക്കു ഒരിക്കലും ചേർന്നതല്ല. 

പ്രി യ ഡെലിഗേറ്റസിനോട് എനിക്ക് പറയാനുള്ളത് ഗ്രൂപ്പിസം വളർത്തുന്ന പാനൽ പരിപാടിയുമായി വരുന്നവരെ  പിൻതുണക്കാതിരിക്കുക. അവരെ  ബഹിഷ്കരിക്കുക. പേരിനും പെരുമക്കും വേണ്ടി മാത്രം പാരലൽ ഹെൽപ്‌ലൈനുമൊക്കെയായി   ഫോമായേ തളർത്തുന്നവരെ  മനസ്സിലാക്കുക. അവരെ ഒറ്റപ്പെടുത്തുക.  

മലയാളി സമൂഹത്തിനു വേണ്ടി ചങ്കുറപ്പോടെ, വര്ഷങ്ങളായി ,  ആത്‌മാർതയോടെ  പ്രവർത്തിക്കുന്നവരെ  വിജയിപ്പിക്കുക. പാനൽ ഗ്രൂപ്പിസത്തിനു അറുതി വരുത്തുക.  സമയവും താല്പര്യവും   കഴിവും  കമ്മശേഷിയുമുള്ള നേതാക്കൾ ന്യൂ യോർക്കിലും  അമേരിക്കയുടെയും കാനഡായുടെയും വിവിധ ഭാഗങ്ങളിലുമുണ്ട്.   അവരുടെ പ്രവർത്തന പാരമ്പര്യത്തെ കണക്കിലെടുത്ത്  അവരെ നേതൃസ്ഥാനത്തു കൊണ്ടുവരാൻ  നമുക്ക്  സാധിക്കട്ടെ.  ഗ്രൂപ്പിസവും പാനൽ കളിയും ഇല്ലാത്ത കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമായി ഫോമാ വളരട്ടെ.  
Join WhatsApp News
SP 2020-09-14 19:08:19
Who care about FOMA or FOKANA
Jimmy George 2020-09-14 20:47:17
ഒരു മലയാളം കമന്റു പരീക്ഷണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക