Image

ഇമ്മിഗ്രന്റ്‌സ് ബില്ലിന്മേലുള്ള നിയന്ത്രണം നീക്കാന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ടിനു വേള്‍ഡ് മലയാളീ കൌണ്‍സില്‍ നല്‍കിയ നിവേദനത്തിനു അനുകൂല മറുപടി

Published on 15 September, 2020
ഇമ്മിഗ്രന്റ്‌സ്   ബില്ലിന്മേലുള്ള നിയന്ത്രണം നീക്കാന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ടിനു വേള്‍ഡ് മലയാളീ കൌണ്‍സില്‍  നല്‍കിയ  നിവേദനത്തിനു  അനുകൂല മറുപടി
തൊഴിലധിഷ്ഠിത വിസയില്‍ വന്നവര്‍ക്കു ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം നീക്കുന്ന 'ഫെയര്‍നെസ് ഫോര്‍ ഹൈ സ്‌കില്‍ഡ് ഇമ്മിഗ്രന്റ്സ് ആക്ട് ഓഫ് 2019 ' എന്ന നിയമം പാസ്സാക്കുന്നതില്‍ അനുകൂലമല്ലാത്ത നിലപാടെടുത്ത സെനറ്റര്‍ റിക്ക് സ്‌കോട്ടിനു വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ നീവദനം നല്‍കി. അമേരിക്കയുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കു വ്യക്തമാക്കിയ നിവേദനത്തില്‍ ഗ്രീന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള കാലതാമസം നീങ്ങിയാല്‍ ലക്ഷകണക്കിന് വരുന്ന ഇന്ത്യന്‍ വംശജരുടെ നിക്ഷേപങ്ങളില്‍ നിന്ന് സാധ്യമാകുന്ന സാമ്പത്തീക ഉത്തേജനത്തെക്കുറിച്ചു ഊന്നി പറഞ്ഞു .

അമേരിക്കന്‍ IT രംഗത്ത് സമാനതകള്‍ ഇല്ലാത്ത സംഭാവനകളാണ് ഇന്ത്യന്‍ പ്രൊഫെഷനുകള്‍ നല്‍കിയിട്ടുള്ളത്. Y2K പ്രതിസന്ധിയിലും ഡോട്ട്‌കോം ബൂമില്ഉം അമേരിക്കകാര്‍ക്കൊപ്പം നിന്ന ഇന്ത്യന്‍ IT പ്രൊഫഷണലുകളും കൊറോണ കാലത്തേ ഇന്ത്യന്‍ ആരാഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രോപ്‌ഫെഷനലുകളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുള്ള നിവേദനത്തില്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഉയര്‍ത്തിക്കാട്ടിയ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്:

രാജ്യത്തുടനീളം കൊറോണ വൈറസിന്റ്‌റെ സ്തംഭനാവസ്ഥായിലും അമേരിക്കയിലെ ജനജീവിതത്തെ മുന്‍പോട്ടു നയ്യിച്ച മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരായിരുന്നു. അതോടൊപ്പം വിദ്യാഭ്യാസം, ഗവേഷണം, IT, ബാങ്കിങ്, സപ്ലൈ ചെയിന്‍,
ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഈ മഹാമാരിയിലും അമേരിക്കയെ മുന്‍പോട്ടു നയിക്കാന്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തത്ത് ആയതു കൊണ്ട് ഇത്തരത്തിലുള്ള ഉയര്‍ന്ന വിദഗ്ദ്ധരെ നിലനിര്‍ത്തേണ്ടത് ഈ രാജ്യത്തിന്റെ പുരോഗതിക്കു വളരെ സഹായകമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി

ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള അസങ്ഗധിസ്ഥാവസ്ഥ കൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യാതൊരു വിത നിക്ഷേപങ്ങളും നടത്താത്ത ഇത്തരക്കാര്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതോടെ കൂടി വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും അത് അമേരിക്കന്‍ സമ്പത് വ്യവസ്ഥേയെ ബലപ്പെടുത്തുകയും ചെയ്യും.

അമേരിക്കയില്‍ നികുതി ദായകരായ H1 വിസക്കാരുടെ കുട്ടികള്‍ക്ക് 21 വയസാകുമ്പോള്‍ ഡിപെന്‍ഡന്റ്സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് കൊണ്ട് അവര്‍ തിരികെ പോകേണ്ടതായി വരും. നികുതി ദായകരായിട്ടും അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കോളര്‍ഷിപ്പും സഹായവും ഇത്തരക്കാര്‍ക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല വിസ നഷ്ടപെടുന്നതോടു കൂടി ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിച്ച കുട്ടികളുടെ കഴിവുകള്‍ രാജ്യ പുരോഗതിക്കു ഉപയോഗപെടാതെ പോകുകയും ചെയ്യുന്നു.

ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള കാലതാമസകൊണ്ടു ഇത്തരക്കാര്‍ക്ക് ഔദ്യോഗിക രംഗത്ത് യാതൊരു വളര്‍ച്ചയുമില്ലാതെ അവര്‍ കടന്നു പോകുന്ന സമ്മര്‍ദങ്ങള്‍ ഇത്തരക്കാരുടെ കാര്യക്ഷമമായിട്ടുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

തൊഴിലധിഷ്ഠിത വിസയില്‍ എത്തുന്നവര്‍ക്ക് 386/HR.1044 'ഫെയര്‍നെസ് ഫോര്‍ ഹൈസ്‌കില്ഡ് ഇമ്മിഗ്രന്റ്സ് ആക്ട് ഓഫ് 2019'' പാസ്സാക്കുന്നതോടു കൂടി അമേരിക്കന്‍ കുടിയേറ്റ നിയമത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് മെറിറ്റ് -ബേസ്ഡ്, ഫസ്റ്റ്
കം, ഫസ്റ്റ് സെര്‍വ് സിസ്റ്റം ആകുന്നതോടെ അമേരിക്കന്‍ തൊഴിലുകള്‍ സംരക്ഷിക്കപ്പെടുകയും വൈവിധ്യമാര്‍ന്ന പ്രതിഭകളെ കൊണ്ട് സമ്പദ്വ്യവസ്ഥ ഉത്തേജിതമാകുകയും ചെയ്യും എന്ന് നിവേദനത്തില്‍ ഊന്നി പറഞ്ഞു.

അമേരിക്കയില്‍ H1 വിസയില്‍ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ക്ക് ലഭിക്കുന്ന ഇ ബി 2 വിഭാഗത്തിലുള്ള ഇന്‍ഡ്യക്കാര്‍ക്ക് നിലവില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 150 വര്ഷം വരെ എടുക്കാമെന്നുള്ള സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. പ്രതിവര്‍ഷം അനുവദിക്കുന്ന 140000 ഗ്രീന്‍കാര്‍ഡുകളില്‍ 7 ശതമാനം മാത്രമാണ് ഓരോ രാജ്യങ്ങള്‍ക്കും ലഭിക്കുക, അങ്ങനെ വരുമ്പോള്‍ ഒരു വര്ഷം 9000 ഗ്രീന്‍ കാര്‍ഡ് മാത്രമേ ഇന്ത്യക്കാര്‍ക്ക് ലഭിക്കുക ഉള്ളു. അപ്പോള്‍ ഗ്രീന്‍ കാര്‍ഡ് അനുവദിച്ചാലും അതിനുള്ള വിസ നമ്പര്‍ ലഭിക്കുവാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. നിലവിലത്തെ അവസ്ഥ അനുസരിച്ചു ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലവിളംബരം കൊണ്ട് ഇത്തരക്കാരുടെ കുട്ടികള്‍ക്ക് 21 വയസു തികയുന്നതോടു കൂടി ഇവര് ഡിപെന്‍ഡന്റ് സ്റ്റാറ്റസ് നഷ്ടപ്പെടുകയും ഇവരെ അമേരിക്കയില്‍ നിന്നും തിരിച്ചയക്കേണ്ടതായും വരുന്നു. ഇത്തരത്തിലുള്ള അവസ്ഥക്ക് ഒരു മാറ്റം വരണമെങ്കിലും S.386/HR.1044 ബില് പാസ്സാകേണ്ടത് അനിവാര്യമാണ്. ഇത്തരം സാമൂഹിക പ്രധിസന്ധിയെ മറികടക്കാന്‍ സംഘടനതലത്തില്‍ ഉള്ള ഏകോപനവും ശ്രമങ്ങളും ആവശ്യമെന്നുള്ള ഈ ഘട്ടത്തില്‍ വേള്‍ഡ് മലയാളീ കൗണ്‌സിലിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം തികച്ചും പ്രസക്തമാണ് .
നിവേദനം തയ്യാറാക്കുന്നതില്‍ അറ്റ്‌ലാന്റ പ്രോവിന്‍സ് ഭാരവാഹിയായ ശ്രി. അനില്‍ അഗസ്റ്റിന്‍ ഇന്റ്റെ സംഭാവനകളെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിയ്ക്ക റീജിയന്‍ ഭാരവാഹികളായ ചെയര്മാന് ശ്രീ. ഫിലിപ്പ് തോമസ്, പ്രസിഡന്റ് ശ്രീ. സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ശ്രീ. പിന്റ്റോ കണ്ണമ്പള്ളി എന്നിവര്‍ മുക്തകണ്ഠം പ്രശംസിച്ചു ..

വേള്‍ഡ്ബ മലയാളീ കൗണ്‌സിലിന്റെ നിവേദനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള ബഹു. സെനറ്റര്‍ റിക്ക് സ്‌കോട്ടിന്റെ ജനറല്‍ കൗണ്‍സിലായ ശ്രീ .ജോണ്‍ .പി .ഹീക്കിനില്‍ നിന്ന് മറുപടി ലഭിച്ചതായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിയ്ക്ക റീജിയന്‍ ജനറല്‍ സെക്രട്ടറി പിന്റ്റോ കണ്ണമ്പള്ളി അറിയിച്ചു .

അമേരിക്കന്‍ മലയാളികളുടെ പ്രശനങ്ങളെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്ക റീജിയന്റെ കമ്മിറ്റി അംഗങ്ങളായ ശ്രീ. സെസില്‍ ചെറിയാന്‍ സി.പി.എ (ട്രഷറര്‍), ശ്രീ. എല്‍ദോ പീറ്റര്‍ (അഡ്മിന്‍ വി.പി ), ശ്രീ. ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), ശ്രീ .വികാസ് നെടുമ്പള്ളില്‍ (വൈസ് ചെയര്‍മാന്‍), ശ്രീമതി. ശാന്താ പിള്ള ( വൈസ് ചെയര്‍ പേഴ്‌സണ്‍), ശ്രീ. ജോണ്‍സന്‍ തലച്ചെല്ലൂര്‍ (ഓര്‍ഗനൈസഷന്‍ V.P), ശ്രീ .ജോര്‍ജ് .കെ .ജോണ്‍ (വൈസ് പ്രസിഡന്റ്), ശ്രീ. ഷാനു രാജന്‍ (അസോസിയേറ്റ് സെക്രട്ടറി) അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശ്രീ. ചാക്കോ കോയിക്കലേത്ത് (ന്യൂ യോര്‍ക്ക്) എന്നിവര്‍ പിന്തുണ അറിയിച്ചു

മലയാളീ സമൂഹത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്റ്റെ പ്രവര്‍ത്തനങ്ങളെ W.M.C ഗ്ലോബല്‍ ചെയര്മാന് Dr. പി എ ഇബ്രാഹിം ഹാജിയും ,ഗ്ലോബല്‍ പ്രസിഡന്റ് ശ്രി. ഗോപലപിള്ളയും, വൈസ് പ്രസിഡന്റ് ശ്രി പി സി മാത്യുവും അനുമോദിച്ചു .
Join WhatsApp News
Kridarthan 2020-09-16 01:11:11
ഫോമാ ഇമിഗ്രേഷൻ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു കാര്യങ്ങൾ ഒരുവിധം ഭംഗിയായി കൊണ്ടുവരുമ്പോൾ പേരെടുക്കാൻ ഇതുപോലെ ചില എട്ടുകാലി മമ്മൂഞ്ഞുകൾ. കലികാലം
Subhachinthakar 2020-09-16 21:24:58
ഫോമയുടെ സേവനം കൊണ്ട് നടുവൊടിഞ്ഞു...കലികാലമല്ലേ എട്ടുകാലി മമ്മൂഞ്ഞുകൾ ഇറുക്കിയാലും അല്പമൊക്കെ വേദനിക്കും ..പശു പുല്ലു തിന്നുകയുമില്ല മറ്റുള്ളവരെ കൊണ്ട് തീറ്റുകയുമില്ലേ എന്ന് ഒരു ശങ്ക??ഇമ്മിഗ്രേഷൻ പ്രശ്നങ്ങൾ പോമ മൊത്തമായി എടുത്തതറിഞ്ഞില്ല ഇ മലയാളികൾ ..രണ്ട് സംഘടനകൾ കൂടതൽ ശ്രമിക്കുന്നത് കൊണ്ട് പാവം സാധാരണ മലയാളിക്ക് ഒരു നഷ്ടവും ഉണ്ടാകില്ല ഇഷ്ട !!!
Yeldho Peter 2020-09-16 23:35:45
What they did, wmc don't want any competition in this issue but we are willing to work with any organization to resolve the issue to benefit our people
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക