Image

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ അന്തരിച്ചു

Published on 15 September, 2020
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ അന്തരിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് രാവോജി പാട്ടീല്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപുരില്‍ റുയികര്‍ കോളനിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.  ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചിട്ടുണ്ട്. പാട്ടീലിന്റെ നിര്യാണത്തില്‍ ബി.സി.സി.ഐ അനുശോചിച്ചു. 

മീഡിയം പേസറായിരുന്ന പാട്ടീല്‍ 1952-1964 കാലഘട്ടത്തില്‍ മഹാരാഷ്ട്രയ്ക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 866 റണ്‍സും 83 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ നയിക്കുകയും ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക