Image

ന്യു യോര്‍ക്കില്‍ ആറ് സ്റ്റേറ്റുകളെ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കി

Published on 16 September, 2020
ന്യു യോര്‍ക്കില്‍ ആറ് സ്റ്റേറ്റുകളെ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കി
ന്യൂയോര്‍ക്കില്‍ ക്വാറന്റൈനില്‍  നിന്ന് ആറു സ്റ്റേറ്റുകളെ ഒഴിവാക്കി. കാലിഫോര്‍ണിയ, ഹാവായ്, മെരിലാന്‍ഡ്, മിനസോട്ട, നെവാഡ, ഒഹായോ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്  14 ദിവസത്തെ ക്വാറന്റൈന്‍ ബാധകമല്ല. മരിയാന ദ്വീപുകളും നീക്കം ചെയ്തുവെങ്കിലും പ്യൂര്‍ട്ടോ റിക്കോയെ പട്ടികയില്‍ ചേര്‍ത്തു.

കോവിഡ് പരിശോധനയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് കണ്ടെത്തുന്ന് സ്റ്റേറ്റുകളില്‍ നിന്നുള്ളവരാണ് ക്വാറന്റൈനില്‍ പോകേണ്ടത്.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ കോവിഡ് ബാധിച്ച്ഇന്നലെ ആശുപത്രിയില്‍  481 പേരുണ്ട്. 73,678 ടെസ്റ്റുകളില്‍ 766 അഥവാ 1.0 ശതമാനം പോസിറ്റീവ് ആണ്. 11 ന്യൂയോര്‍ക്ക്കാര്‍ വൈറസ് ബാധിച്ചു മരിച്ചു.

ഈ ഹാലോവീനു ട്രിക്ക് ഓര്‍ ട്രീറ്റ്നിരോധിക്കില്ലെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു..

ന്യു യോര്‍ക്ക് സിറ്റിയിലെ പ്രസിദ്ധമായ മേസിസ്  താങ്ക്‌സ്ഗിവിംഗ് ഡേ പരേഡ് ഈ വര്‍ഷം ഒരു വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ നടക്കും. പരേഡ് നവംബര്‍ 26 ന് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്യും. മുന്‍കൂട്ടി റെക്കോര്‍ഡു ചെയ്ത പ്രകടനങ്ങള്‍ അവതരിപ്പിക്കും. വമ്പന്‍ ബലൂണുകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ പറക്കും.

അതേസമയം രാജ്യമൊട്ടാകെ ഇന്നലെ കോവിഡ് ബാധിച്ച് 1,178 പരം പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 2 ലക്ഷം കടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക