Image

ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി, ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു

പി.പി.ചെറിയാൻ Published on 16 September, 2020
ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി, ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു
വാഷിങ്ടണ്‍: ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി എഴുതിച്ചേർത്തു പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന  ചരിത്രപരമായ സമാധാന ഉടമ്പടിയില്‍  ചൊവ്വാഴ്ച അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്റൈനും, യിസ്രായേലുമായി  ഒപ്പുവെച്ചു.

അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കുവെച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും  ഉടമ്പടിയില്‍ ഒപ്പുവെച്ചു.

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിന്റെ  പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസില്‍ വെച്ച് നടന്ന സമാധാന ഉടമ്പടി  ട്രംപിന് സഹായകര മാകുമെന്നാണ് നീരീക്ഷണങ്ങള്‍.

സമാധാന ഉടമ്പടിയില്‍ ദശാബ്ദ്ങ്ങളായുള്ള ഇസ്രായേൽ ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങള്‍ ഫലസ്തീനെ പിന്തുണയ്ക്കുമ്പോഴും ഇസ്രയേലുമായുള്ള  സാധാരണ ബന്ധത്തിന് അത് തടസമാകരുത് എന്ന ധാരണയാക്കിയത് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ്

ഒരുമാസത്തിനിടെ രണ്ട് പ്രധാന അറബ് രാജ്യങ്ങളാണ് ഇസ്രഈലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബഹ്‌റൈന്‍-ഇസ്രഈല്‍ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. നയതന്ത്ര, സാമ്പത്തിക തലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഓഗസ്റ്റ് 13-നാണ് യു.എ.ഇ.

ഇസ്രഈലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഈസ്രഈല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ. നേരത്തെ തന്നെ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.

ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി, ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു
ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി, ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു
Join WhatsApp News
Mathew V. Zacharia, New Yorker 2020-09-16 14:55:16
Israel & UAE peace agreement: One of the best leaderships of Honorable President Trump. As psalmist says " pray for the peace of Jerusalem " . Mathew V. Zacharia, New Yorker
വിദ്യാധരൻ 2020-09-16 17:22:51
അമേരിക്കയിലേയും ഇസ്രായിലിലേയും ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട് പല കേസുകളിലും കുടുങ്ങി കിടക്കുന്ന രണ്ടു പേരാണ് അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേലിന്റ പ്രൈം മിനിസ്റ്ററും . ജനങ്ങൾക്ക് ഇവരിലുള്ള വിശ്വാസം പണ്ടേ നഷ്ടമായി. ഇപ്പോൾ നടത്തുന്ന ഈ തരികിട എങ്ങനെയെങ്കിലും അധികാരത്തിൽ കടിച്ചു തൂങ്ങി കിടാക്കാനുള്ള പരിപാടിയുടെ ഭാഗമാണെന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മനസിലാകും . എന്നാൽ സ്വന്തം മനസ്സാക്ഷിയെപ്പോലും വഞ്ചിച്ച് ഇവരെ പിന്തുണയ്ക്കുന്ന കുറെ വിശ്വാസികൾ ഉണ്ട്. അവരുടെ കയ്യിലെ പരിപാടി യേശുവിനെ ക്രൂശിക്കാൻ കൊടുത്തിട്ട്, ബറാബാസിനെ വെറുതെ വിടീപ്പിച്ച്‌ രാജാവായി വാഴിപ്പിക്കുക. ഇവരുടെ വിചാരം പൂച്ച പാല് കുടിക്കുന്നതുപോലെയാണ്. ആർക്കും ഒന്നും മനസിലാകില്ല എന്നാണ്. യേശുവിനെ നിരന്തരം ക്രൂശിക്കുന്നവരാണ് 'തമ്പ്രാനെ' സപ്പോർട്ട് ചെയ്യുന്ന ക്രൈസ്തവർ . യേശു ലോകം കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും വലിയ സോഷ്യലിസ്റ്റാണ്. അദ്ദേഹം വിഭാവനം ചെയ്ത സ്വർഗ്ഗത്തിൽ ചുങ്കക്കാരും, പാപികളും വേശ്യകളും , ജോർജ് ഫ്ലോയിടും, സ്റ്റോർമി ഡാനിയേലും കാണും . എന്നാൽ പശ്ചാത്താപബോധമില്ലാത്തവരും മാനസാന്തരപ്പെടാത്തവരുമായ 'തമ്പ്രാനോ' അയാളുടെ ശിങ്കിടികളോ കാണില്ല . യേശുവിന്റെ പഠനങ്ങളെ അവസരോചിതമായി വളച്ചൊടിച്ചു സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്ന കൂട്ടരാണ് തമ്പ്രാൻ ക്രിസ്ത്യാനികൾ. അവർക്ക് അയൽവക്കകാരായ കറുത്ത വർഗ്ഗക്കാരെയോ , മഹമദിയരേയോ, മെക്സിക്കനെയോ ഹിന്ദുവിനെയോ സ്നേഹിക്കാൻ കഴിയില്ല . (അവർക്ക് വെള്ള തേച്ച ശവക്കല്ലറകളായ വെളുത്ത മനുഷ്യരെയാണ് ഇഷ്ടം . സ്വാർത്ഥരായ അവർ എങ്ങനെയും അബ്രാഹാമിന്റെയും , യാക്കോബിന്റെയും ഇസാക്കിന്റെയും മടിയിൽ സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് . അവർക്ക് ഭൂമിയിൽ ലഭിക്കുന്ന ഭൗതികമായ നേട്ടങ്ങൾ ദൈവാനുഗ്രഹമായി ചിത്രീകരിക്കുന്നു. ദാവീദിന്റെ കുലത്തിൽ നിന്നുള്ളവർ എന്ന് പറയുന്നത് അവർക്ക് അഭിമാനികരമാണ് . അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവുമാണ് ഇവരുടെ നോട്ടം . ഫോമ ഫൊക്കാന , സ്‌കൂൾബോർഡ് ഇവിടെ യൊക്കെ കയറി കൂടാൻ ഇവർക്ക് കഴിയുന്നതിനെ ദൈവത്തിന്റ കൃപയായി കരുതുന്നു . എന്നാൽ വഴിയിൽ ഒരു ശമരിയാക്കാരൻ അല്ലെങ്കിൽ കറുത്ത വർഗ്ഗക്കാരൻ അല്ലെങ്കിൽ ഒരു മഹമദിയൻ കിടന്നാൽ ഇവർ കണ്ടില്ലെന്ന് നടിച്ചു പോകയും , മാഗ്നലക്കാരി മറിയയോ, സ്റ്റോർമി ഡാനിയേലോ ആണെങ്കിൽ ഇവർ ഓടിക്കളയുകയും വീട്ടിൽ പോയി സ്വന്തം ഭാര്യ പൂൾകുട്ടനുമായി രതി ക്രീഡകൾ കണ്ടു രസിക്കുകയും ഞായറാഴ്‌ച ദേവാലയത്തിൽ പോയി പരീശനെ പോലെ പ്രാർത്ഥിക്കുകയും ചെയ്യും. നിങ്ങൾക്ക് അയ്യോ കഷ്ടം "യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.' (മത്തായി 24 -1,2 ) ഈ സമാധാന കാരാർ സത്യത്തിൽ അതിഷ്ടിതമല്ലാത്തതു കൊണ്ട് ഇതിന് വിജയം ഉണ്ടാകാൻ സാധയതയില്ല ഇതിലെ സൂത്രധാരകന്മാരുടെ മനസ്സിൽ ദുരുദ്ദേശങ്ങളാണ് . അധികാരത്തിൽ പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ . ഇനി സൗദ്യ അറേബ്യയിലെ രാജകുമാരൻ ഇതിൽ പങ്കാളിയാകും കഷോഗി എന്ന പച്ച മനുഷ്യനെ കഷ്ണം കഷണമായി മുറിച്ചു തള്ളിയ ഹീന പ്രവർത്തിയുടെ സൂത്രധാരകൻ. സമാധാനമില്ലാത്തവരും മറ്റുള്ളവർക്ക് സമാധാനം കൊടുക്കാത്തവരുമായ രണ്ടുപേരാണ് ലോക സമാധാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് . യേശു എന്ന ആചാര്യൻ അദ്ദേഹത്തിന്റ പ്രവർത്തന സമയം തുടങ്ങി അവസാനം വരെ സമാധാനത്തിന്റെ വാഹകനായിരുന്നു . അദ്ദേഹം കൊളുത്തിയ ദീപനാളം ചിലരെങ്കിലും കെടാതെ സൂക്ഷിക്കുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ ചില വാക്കുകളുടെ നടത്തിപ്പാണ് നാം ഇന്ന് കാണുന്നത് . "ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും." ഇന്ന് തമ്പ്രാനെ തുണക്കുകയും ഇതുപോലെയുള്ള സമാധാന കരാറിനെ പുകഴ്ത്തുകയും ചെയ്യുമ്പോൾ അവർ "നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ" ഞാൻ ക്രിസ്തു അല്ലെങ്കിൽ ' ഞാൻ തിരഞ്ഞെടുക്കപ്പെട്ടവൻ" "എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും." ഇവരെ സൂക്ഷിച്ചുകൊള്ളുക പാടുന്ന പിശാചുക്കളാണ് ഇവർ. ഇവരെ കണ്ടാൽ വഴിമാറി നടക്കുക "മണ്ണാണ് മർത്ത്യനവൻ മഹാനാകിലും മണ്ണ് മണ്ണിന്റെ മണം വമിക്കും വ്യാജമാണിഷ്ടം മനുഷ്യനെന്നിട്ട് നിർ - വ്യാജമാണെന്ന് വൃഥാ നടിക്കും . ........................................................... ആകട്ടതുകൊണ്ട് തൃപ്തി വന്നോ ? -പോര ലോകം കൊലക്കളമാക്കിടേണം " (പാടുന്ന പിശാച് -ചങ്ങമ്പുഴ ) കോവിടെന്ന മഹാമാരിയുടെ പിടിയിൽപെട്ട് മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശ്യാന്തി ഏകുന്നു . പലവിധത്തിലും ഈ മഹാമാരിയെ തടയാമായിരുന്നിട്ടും അത് ചെയ്യാതെ, ഏകദേശം 200000 ആയിരം കുടുംബങ്ങളുടെ സമാധാനം കെടുത്തിയവനാണ് ഇസ്രായേലിൽ സാമാധാനം സ്ഥാപിച്ച് ദൈവ നീതി നടപ്പാക്കാൻ ശ്രമിക്കുന്നത് . യേശു ചിരിക്കുന്നുണ്ടായിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക