Image

വിഷാദ യുദ്ധം - ( കവിത -ജസി കാരാട് )

Published on 16 September, 2020
വിഷാദ യുദ്ധം - ( കവിത -ജസി കാരാട് )
ലോകത്തിലെ
ഏറ്റവും
കഠിനമായ യുദ്ധം ഏതാണ്?

വിഷാദ രോഗിയുടെ 
മനസിൻ്റെയുള്ളിലാവാനാണ് തരം
അതിജീവിക്കാനുള്ള ത്രാണിയും
ഒരൊറ്റത്തോൽവിയിലൂടെ
വേദനകളെയൊഴിവാക്കാനുള്ള 
അദമ്യമായ 
അഭിവാഞ്ചയും തമ്മിലാണത്
 ഇച്ഛാശക്തി  
അനേക പരാജയങ്ങളുടെ പരിക്കുകളാൽ
ശുഷ്കിച്ച് 
ഇഴപിഞ്ഞിയ 
ഒരു നേർത്ത നൂൽക്കഷ്ണം 
മാത്രമായി ചുരുങ്ങുമ്പോഴാകും
ശത്രു ശക്തിയാർജ്ജിച്ച് 
യുദ്ധം മൂർദ്ധന്യമാകുന്നത്
ശക്തൻ അശക്തനെ കീഴ്പെടുത്തുമ്പോൾ 
' ദുരന്തങ്ങൾ പ്രവചനാതീതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക