Image

13 മിനിറ്റ്, ?ഗംഭീര ട്വിസ്റ്റ്; ഒരു കിടിലന്‍ ത്രില്ലര്‍ ചിത്രം

Published on 16 September, 2020
13 മിനിറ്റ്, ?ഗംഭീര ട്വിസ്റ്റ്; ഒരു കിടിലന്‍ ത്രില്ലര്‍ ചിത്രം

ജോബിന്‍ ജോസഫ് സംവിധാനം ചെയ്ത അദര്‍ സൈഡ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ഏപ്രിലില്‍ യൂട്യൂബിലൂടെ  പുറത്ത് വന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. മുംബൈയില്‍ വെച്ച് നടന്ന യുവാ (UVAA) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പല രാജ്യങ്ങളില്‍ നിന്നും വന്ന ചിത്രങ്ങളോട് മത്സരിച്ച് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. സംവിധായകന്‍ ജോബിന്‍ ജോസഫ് തന്നെയാണ് ചിത്രത്തിന്റെ  രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചത്. 

ലിയോ ബോയ്‌സ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റാപ്പ് സോങ് പാടിയിരിക്കുന്നത് സൗമ്യദീപ് ദാസ്ഗുപ്ത,സാഗ്‌നിക് ചൗദരി എന്നിവരാണ്.

കൃഷ്ണദാസ് മുരളിയാണ് പ്രധാന കഥാപാത്രമായ ആനന്ദ് കൃഷ്ണനെ  അവതരിപ്പിച്ചിട്ടുള്ളത്. ശില്പ, അപര്‍ണ,ശ്വേത, മെല്‍വിന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം നിര്‍വഹിച്ച റിതിന്‍ പാര്‍ക്കര്‍ ജോസഫും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജോസഫ്. സ്റ്റില്‍സ്: ഇട്ടൂപ് ടോണി. .വെീൃേളശഹായ്യഷീയശിഷീലെുവ1.5057900

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക