Image

ഫോമാ എക്‌സിക്യൂട്ടിവില്‍ ഒരു സ്ത്രീ വേണ്ടേ? രേഖാ ഫിലിപ്പ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Published on 16 September, 2020
ഫോമാ എക്‌സിക്യൂട്ടിവില്‍ ഒരു സ്ത്രീ വേണ്ടേ? രേഖാ ഫിലിപ്പ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
ഇലക്ഷന് ഇനിയും അധികം ദിവസങ്ങള്‍ ഇല്ല, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിഞ്ഞത് വളരെ നല്ല അനുഭവമാണ്. സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരണം എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങാതെ ഫോമായുടെ എക്‌സിക്യട്ടീവ് കമ്മിറ്റിയില്‍ ഒരു സീറ്റ് സ്ത്രീകള്‍ക്ക്, എന്ന് തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു .

ഫോമാ വനിതാ ഫോറവും, വനിതാ പ്രതിനിധികളായി തിരഞ്ഞെടുക്കപെടുന്നവരും അവരുടെ കഴിവിന്റെ പരമാവധി പ്രയത്‌നിച്ച, ഫോമായ്ക്കു അഭിമാനിക്കാവുന്ന പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് എക്‌സിക്യട്ടീവ് കമ്മിറ്റിയിലേക്ക് വരാന്‍ പ്രോത്സാഹനം ലഭിക്കണം എന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്കു ഉത്തരം പറയുവാന്‍ ഞാന്‍ തയ്യാര്‍ ആണ്. ഇതുവരെ കേട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു . ഒരു പാനലിന്റെയോ ഗ്രൂപിന്റെയോ ഭാഗമല്ല, സ്വന്തമായി തീരുമാങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ള വ്യക്തിയായതുകൊണ്ടുആരും പറഞ്ഞിട്ടല്ല മത്സരിക്കുന്നത്. 6വര്‍ഷം ഫോമായില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉള്ള താല്പര്യം ഫോമായിലെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തിരുന്നു.

പക്ഷെ ഒരു സഹോദരനെ പോലെ കരുതുന്ന റെജിച്ചായന്‍ (റെജി ചെറിയാന്‍-അറ്റ്‌ലാന്റ) അതെ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന് അറിയിച്ചു . അദ്ദേഹത്തിന്റെ മരണശേഷം അസോസിയേഷന്റെയും റീജിയന്റെയും ആളുകളുമായി ആലോചിച്ചാണ് മത്സരരംഗത്തു വന്നത്. എന്ത് കൊണ്ട് നേരത്തെ വന്നില്ല എന്ന ചോദ്യത്തിനുള്ള വിശദീകരണമാണിത്.

നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ആയി ഇരിക്കുമ്പോള്‍ ഇലക്ഷന്‍ പ്രചാരണം പാടില്ല, രാജിവെച്ചതിനുശേഷംഇലക്ഷന്‍ പ്രചാരണവുമായി മുന്നോട്ടു പോകാം എന്നു അധികൃതര്‍ എനിക്ക് നിര്‍ദേശം തന്നു . ഫോമായേ കൂടുതല്‍ പഠിക്കാനും ആവശ്യമുള്ള ചില മാറ്റങ്ങള്‍ തിരിച്ചറിയാനും സാധ്യമായത് അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചപ്പോഴാണ്. ഏറ്റെടുത്തഎല്ലാ കര്‍ത്തവ്യങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് പുതിയ ഉദ്യമത്തിലേക്കു കടന്നത്.

സാമൂഹിക പ്രവര്‍ത്തനത്തിന് സമയമുണ്ടോ എന്ന്ചോദ്യം വന്നു.ഇതുവരെ ഏറ്റെടുത്തിട്ടുള്ള എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തിട്ടുണ്ട്. മുന്‍പോട്ടും ആത്മാര്‍ത്ഥമായിട്ട് തന്നെ പ്രവര്‍ത്തിക്കും. സ്ത്രീ എന്ന പരിഗണന ചോദിയ്ക്കാന്‍ കാരണം, സ്ത്രീകള്‍ക്കും അനുകൂലമായ കുറച്ചു മാറ്റങ്ങള്‍ സംഘടനയില്‍ഉണ്ടാകണം എന്നും, ഒരു സ്ത്രീ എക്‌സിക്യട്ടീവ് കമ്മിറ്റിയില്‍ വരണം എന്നും ഉള്ള പൊതുതാല്പര്യം കാരണമാണ്.

ഓണ്‍ലൈന്‍ ഇലക്ഷന്‍ നടത്താന്‍ വേണ്ടി കാര്യങ്ങള്‍ അന്വേഷിച്ചു മനസ്സിലാക്കി അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു.

അസോസിയേഷനുകളും ഫോമായും തമ്മില്‍ ഉള്ള കമ്മ്യൂണിക്കേഷന്‍ മെച്ചപ്പെടേണ്ടതുണ്ട്, അതുപോലെ പുതിയ ആളുകള്‍ മുന്‍പോട്ടു വരാന്‍ ഉള്ള പ്രോത്സാഹനവും ഉണ്ടാവണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ പലരോടും സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

സ്ത്രീകള്‍ക്കിടയില്‍ സൗഹൃദത്തിന്റെ ശക്തമായ നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും. സംഘടന എന്ന ആശയം ഒരു യാഥാര്‍ഥ്യം ആകുന്നത് ദീര്‍ഘവീക്ഷണവും അച്ചടക്കവും ഒന്നിക്കുമ്പോള്‍ ആണ്. പിന്നീട് അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ അനുസരിച്ചിരിക്കും സംഘടനയുടെ പ്രതിച്ഛായ.

ജയിച്ചു വരുന്ന എല്ലാവരോടും കൂടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്കൊരു അവസരം തരണം എന്ന് അപേക്ഷിക്കുന്നു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നന്മ നേരുന്നു.
ഫോമാ എക്‌സിക്യൂട്ടിവില്‍ ഒരു സ്ത്രീ വേണ്ടേ? രേഖാ ഫിലിപ്പ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Join WhatsApp News
Mathai 2020-09-16 21:11:43
Why ? All get equal opportunity!!!
Palakkaran 2020-09-16 21:52:19
Rekha, you deserve it!! Delegates,pls vote for the only one lady candidate.
True man 2020-09-16 23:07:14
she is going to be the vice president. No doubt. Others who made their gown for that position will be useless
Pisharadi 2020-09-16 23:10:36
ഓ, മത്തായി ഓൻ്റെ ആളാ!
ടോം NY 2020-09-17 01:57:14
ട്രംപിന്റെ ശിങ്കിടികളും സ്ത്രീ വിദ്വേഷികളും കമലാ ഹാരിസ് വൈസ് പ്രസിഡണ്ടാകുന്നതിൽ വിരോധം ഉള്ളവരും ട്രംപിനെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനായി കാണുന്ന ചിലർ ഉള്ളപ്പോൾ എങ്ങനെയാ ചേച്ചി വോട്ടു ചെയ്യുന്നത് . അവർ വല്ലാതെ പാരപണിയുന്നുണ്ട് . ചിരിച്ചു കാട്ടുന്നവരെ വിശ്വസിക്കരുത് .അവരുടെ ഉടുപ്പിനുള്ളിൽ പാര ഒളിച്ചു വച്ചുകൊണ്ടാണ് നടക്കുന്നത് .
കാലുവാരികല്‍ 2020-09-17 09:56:21
ലീല മാരെട്ടിനെ പോക്ക് ആനയിലെ സ്ഥിരം കുത്തി ഇരുപ്പ് കാല മാടന്മമാര്‍ കാല് വാരിയത് പോലെ പോ ആനയിലെ കാലന്‍മ്മാര്‍ കാലു വാരാതെ നോക്കണം -ലീല നു യോര്‍ക്ക്
charles thomas 2020-09-17 10:17:50
നിഷ്പക്ഷ സ്ഥാനാർഥി രേഖയെ വിജയിപ്പിക്കുക. വർഗീയതയും, സമുദായവുമൊക്കെ വലിച്ചെറിയു. ട്രംപ് അവിടെനില്കട്ടെ.
Blue FOMAA 2020-09-17 21:55:53
All the Trump supporters must be defeated. The are anti Americans and pro Russians. Some of the candidates we know by their past statements and actions . Others' if they are independent, must openly state that. I am liberal Democrat and a follower of Jesus. I won't vote for Dumb and dumb Christians
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക