Image

വെറും തെരഞ്ഞെടുപ്പ് പ്രകടന പത്രികയല്ല ; നയം വ്യക്തമാക്കി ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ.തോമസ് തോമസ്

Published on 17 September, 2020
വെറും തെരഞ്ഞെടുപ്പ് പ്രകടന പത്രികയല്ല ; നയം വ്യക്തമാക്കി ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി  ഡോ.തോമസ് തോമസ്
ടൊറോന്റോ : തെരഞ്ഞെടുപ്പ്  എങ്ങനെയും ജയിക്കാന്‍വേണ്ടി, ജനശ്രദ്ധ നേടാനും  കയ്യടി വാങ്ങാനും   ഉതകുന്ന എന്തെങ്കിലും കുറെ കാര്യങ്ങള്‍ പ്രകടന പത്രികയായി അവതരിപ്പിച്ചല്ല മറിച്ചു് ; വ്യക്തമായ കാഴ്ചപ്പാടോടും  , കൃത്യമായ ദീര്‍ഘ വീക്ഷണത്തോടുംകൂടെയാണ്  താന്‍  തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി  ഡോ.തോമസ് തോമസ് പ്രസ്താവിച്ചു.

യുവാക്കളെയും സ്ത്രീകളെയും  സംഘടനയിലേക്ക് ആകര്‍ഷിച്ചു  കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം  നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ ഊട്ടിയുറപ്പിച്ചു വരുംതലമുറകളിലേക്കു പകരാനും  സംഘടനക്ക് കൂടുതല്‍ കരുത്തു പകരുന്നതിനുമായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുകയെന്ന്  അദ്ദേഹം പറഞ്ഞു.

മലയാളി നഴ്‌സിംഗ് സംഘടനകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും. വിവാഹ പ്രായമായ യുവതീയുവാക്കള്‍ക്കായി ഒരു മാട്രിമോണിയല്‍ സൈറ്റ് തുടങ്ങാനും പ്ലാനുണ്ട്.   പരമകോടിയില്‍ നിന്നുകൊണ്ട് തോമസ് പറഞ്ഞു.

ഫോമായുടെ വളര്‍ച്ചയും അംഗബലവുമാണ്  ലക്ഷ്യം വെക്കുന്നതെങ്കില്‍   ഫോമാ കണ്‍വെന്‍ഷന്‍  കാനഡയിലെ നയാഗ്രയില്‍  നടത്തേണ്ടത്  ഫോമായുടെ  തന്നെ ആവശ്യമായി കരുതി  എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും പിന്തുണക്കണമെന്നും തന്റെ അനുഭവസമ്പത്തിനെ മാനിച്ചു  ഫോമായുടെ  അമരത്തേക്ക്   എതിരില്ലാതെ   വിജയിപ്പിക്കണമെന്നും  ഡോ.തോമസ്  അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക