Image

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ചിത്രവും തുടങ്ങുന്നു, ദ പ്രീസ്റ്റ് 20നും, ദൃശ്യം സെക്കന്‍ഡ് 22നും

Published on 17 September, 2020
മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടി ചിത്രവും തുടങ്ങുന്നു, ദ പ്രീസ്റ്റ് 20നും, ദൃശ്യം സെക്കന്‍ഡ് 22നും


കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും, ആള്‍ക്കൂട്ടമൊഴിവാക്കിയും മലയാള സിനിമ വീണ്ടും സജീവമാകുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും ഈ മാസം തുടങ്ങും. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്' സെപ്തംബര്‍ 22ന് വാഗമണ്ണില്‍ പുനരാരംഭിക്കും. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ഈ മാസം 15ന് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചെങ്കിലും മോഹന്‍ലാലിന്റെ ആയുര്‍വേദ ചികില്‍സ പൂര്‍ത്തിയായ ശേഷം 22ന് തുടങ്ങും. കൊച്ചിയിലും തൊടുപുഴയിലുമാണ് ദൃശ്യം സെക്കന്‍ഡ് ചിത്രീകരണം. ദ പ്രീസ്റ്റ് എന്ന ചിത്രം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന പ്രൊജക്ട് കൂടിയാണ്.

സെപ്തംബറില്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ഹോം, വാലാട്ടി എന്നീ സിനിമകള്‍ തുടങ്ങിയിരുന്നു. ടൊവിനോ തോമസ് നായകനായ കള, ഫഹദ് ഫാസില്‍-സൗബിന്‍ ഷാഹിര്‍ ചിത്രം ഇരുള്‍ എന്നിവയും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഷൂട്ടിംഗിന് രണ്ട് ദിവസം മുമ്പ് മുഴുവന്‍ അംഗങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും. കൊവിഡ് നെഗറ്റീവ് ആകുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാകും ചിത്രീകരണം. ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ പ്രത്യേകം പാക്ക് ചെയ്ത് വെവ്വേറെ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ഷൂട്ടിംഗ് അംഗങ്ങളുടെ ഹോട്ടലുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. സാനിറ്റൈസ് ചെയ്ത ശേഷമായിരിക്കും മേക്കപ്പ് ഉള്‍പ്പെടെ സാമഗ്രികളും നല്‍കുക. ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്ന സമയമൊഴികെ അഭിനേതാക്കള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഷൂട്ടിംഗ് യൂണിറ്റിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പ്രത്യേകമായി സാനറ്റൈസര്‍ നല്‍കും


ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ച് മുമ്പ് തന്നെ ആര്‍ട്ട്, കോസ്റ്റ്യൂംസ്, അങ്ങനെ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യേണ്ട ഇടങ്ങളിലെ പണികളെല്ലാം മുമ്പേ തീര്‍ത്തിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ ലൊക്കേഷനില്‍ ആളുകളുടെ എണ്ണം കുറച്ചു. സാധാരണ ഷൂട്ടിങ് സമയത്ത് കോസ്റ്റ്യൂംസ് എല്ലാം പാരലലി ചെയ്യലായിരുന്നു പതിവ്. അത് പൂര്‍ണ്ണമായും ഒഴിവാക്കി. ക്രെയ്‌നില്‍ 4 പേരും യൂണിറ്റില്‍ 5 പേരും പ്രൊഡക്ഷനില്‍ 3 പേരുമാണ് ഇപ്പോള്‍ ഉളളത്. സാധാരണ ക്രെയ്‌നില്‍ 7 പേരും പ്രൊഡക്ഷനില്‍ 9 പേരും യൂണിറ്റില്‍ 12 മുതല്‍ 13 വരെ ആളുകളും വര്‍ക്ക് ചെയ്തിരുന്ന ഇടത്താണ് ഇപ്പോള്‍ ആകെ 13 പേര്‍ ജോലി ചെയ്യുന്നത്. ഫുഡ് കണ്ടൈനറില്‍ പാഴ്‌സലായി സൈറ്റ്‌ലേയ്ക്ക് എത്തും. ഓരോരുത്തര്‍ക്കും ഓരോ പാഴ്‌സല്‍ വീതം നല്‍കുന്നു. റൂമിലേയ്ക്ക് ഒരു കാന്‍ കുടിവെള്ളവും കൊടുത്തുവിടുന്നു. അതാണ് ഇപ്പോള്‍ ഉള്ള രീതി. മുമ്പ് റൂമിലേയ്ക്ക് സേര്‍വ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അതില്ല. ചായ ഇടാന്‍ മാത്രമാണ് പ്രൊഡക്ഷനില്‍ ആളുളളത്. സാധാരണ ലൊക്കേഷനില്‍ റണ്ട് വാഹനങ്ങള്‍ ഉപയോ?ഗിക്കുന്നിടത്ത് ഇപ്പോള്‍ ഒന്നു മാത്രമാണ് ഉണ്ടാവുന്നുള്ളു. അങ്ങനെ വണ്ടികളുടെ എണ്ണവും കുറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക